തിരുവനന്തപുരം : ലൗജിഹാദ് എന്ന പ്രയോഗം തെറ്റാണെങ്കിൽ ആദ്യം തിരുത്തേണ്ടത് ഖുർ ആൻ ആമെന്ന് മുതിർന്ന ബിജെപി നേതാവ് കെ.എസ് രാധാകൃഷ്ണൻ. ലൗജിഹാദുമായി ബന്ധപ്പെട്ട പരാമർശത്തിന്റെ പേരിൽ പി.സി ജോർജിനെതിരെ കേസ് എടുക്കണമെന്ന് ആവശ്യപ്പെട്ട് രാഷ്ട്രീയ പാർട്ടികൾ രംഗത്ത് എത്തിയ പശ്ചാത്തലത്തിൽ ആയിരുന്നു അദ്ദേഹത്തിന്റെ പരാമർശം. മലയാളത്തിലെ പ്രമുഖ സിനിമാ താരത്തിന്റെ കുടുംബം അനുഭവിക്കുന്ന ലൗജിഹാദ് സംഘർഷങ്ങൾക്ക് ഞാൻ സാക്ഷിയാണെന്നും അദ്ദേഹം പറഞ്ഞു.
ലൗ ജിഹാദ് എന്ന പ്രയോഗം തെറ്റാണെങ്കിൽ ആദ്യം തിരുത്തേണ്ടത് ഖൂർആൻ ആണ്. ലൗ ജിഹാദ് എന്ന പ്രയോഗം സമൂഹത്തിൽ ഭിന്നത വളർത്തും എന്നാണെങ്കിൽ ആദ്യം കേസ് എടുക്കേണ്ടതക് ഖുർആന് എതിരെയാണ്. ഖുർആൻ ആനിലാണ് ജിഹാദിനെക്കുറിച്ച് ആദ്യമായി പരാമർശിച്ചിട്ടുള്ളത്. ഇതിന്റെ അടിസ്ഥാനത്തിൽ ഗ്രന്ഥമെഴുതുകയും ഇതേ തുടർന്ന് ഭീഷണി ഉയരുകയും ചെയ്തത് ഓർക്കുന്നുവെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.
ഖുർആൻ പ്രണയ ജിഹാദിനെ പ്രോത്സാഹിപ്പിക്കുന്നു. മുസ്ലീം – അമുസ്ലിം വിവാഹം തെറ്റാണെന്നു പറഞ്ഞ ഖൂർആൻ ഇത്തരം വിവാഹങ്ങൾ വിലക്കിയിരുന്നു. മുസ്ലിമായ അടിമയെ വിവാഹം കഴിച്ചാലും ഒരു മുസ്ലീമും അമുസ്ലീമിനെ വിവാഹം കഴിക്കരുത് എന്നും ഖുർആൻ താക്കീത് ചെയ്തിരിക്കുന്നു.
ഏതെങ്കിലും കാരണവശാൽ, പ്രണയം സഹിക്കവയ്യാതെ, ഏതെങ്കിലും ഒരു അമുസ്ലിമിനെ ഒരു മുസ്ലിമിന് വിവാഹം കഴിക്കണമെന്ന് തോന്നിയാൽ, ആ അമുസ്ലിമിനെ ആദ്യം മതം മാറ്റി മുസ്ലീമാക്കണം. അതിനുശേഷം വിവാഹം കഴിക്കാം. അമുസ്ലീമിനെ ഏതെങ്കിലും ഒരു മുസൽമാൻ മതം മാറ്റാതെ വിവാഹം കഴിക്കുന്നത് ദൈവനിന്ദയാണ്. ദൈവനിന്ദ വധശിക്ഷ അർഹിക്കുന്ന കുറ്റവുമാണ്. ഇന്ത്യയിൽ ശരിയത്ത് നിയമം നടപ്പിലാക്കത്തത് കൊണ്ടാണ് മിശ്ര വിവാഹിതനായ ഷാരുഖ് ഖാൻ ഈ ശിക്ഷയിൽ നിന്നും രക്ഷപ്പെട്ടതെന്നും അദ്ദേഹം പറഞ്ഞു.