ഉദ്യോഗാർത്ഥികൾക്ക് ഒരു സന്തോഷ വാർത്ത… കെ.എ.എസ് രണ്ടാം വിജ്ഞാപനം പ്രസിദ്ധീകരിച്ച് പി.എസ്.സി…

തിരുവനന്തപുരം : കേരള അഡ്മിനിസ്ട്രേറ്റീവ് സർവീസ് (കെഎഎസ്) രണ്ടാം വിജ്ഞാപനം പ്രസിദ്ധീകരിച്ചു. ആദ്യ വിജ്ഞാപനത്തിലെ അതേ മാനദണ്ഡപ്രകാരമാണ് രണ്ടാം വിജ്ഞാപനവും പിഎസ്‌സി പ്രസിദ്ധീകരിച്ചിരിക്കുന്നത്. മൂന്ന് കാറ്റഗറികളായാണ് വിജ്ഞാപനം. പരീക്ഷാക്രമം ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ വിജ്ഞാപനത്തിലുണ്ട്.

അംഗീകൃത സർവകലാശാലയിൽ നിന്ന് നേടിയ ബിരുദമാണ് അപേക്ഷകർക്ക് ആവശ്യമായ യോഗ്യത. 31 ഒഴിവുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഒറ്റഘട്ടമായി നടത്തുന്ന പ്രാഥമിക പരീക്ഷ (100 മാർക്ക് വീതമുള്ള 2 പേപ്പറുകൾ) ജൂൺ 14ന് നടക്കും. ഒക്ടോബർ 17, 18 തീയതികളിലാണ് മുഖ്യ പരീക്ഷ (100 മാർക്ക് വീതമുള്ള 3 പേപ്പറുകൾ) നടക്കുക. അഭിമുഖത്തിന് ശേഷം 2026 ഫെബ്രുവരി 16ന് റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കും. അഡ്മിനിസ്ട്രേറ്റീവ് സർവീസിൽ ഒരു കരിയർ സ്വപ്നം കാണുന്ന ഉദ്യോഗാർത്ഥികൾക്ക് ഇതൊരു സുവർണാവസരമാണ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!