നീണ്ടൂർ ജെഎസ് ഫാമിലി കുളത്തിൽ വീണ് ഏഴു വയസ്സുകാരൻ മരിച്ചു : മരിച്ചത് കണ്ണൂർ സ്വദേശി


കോട്ടയം : നീണ്ടൂർ ജെഎസ് ഫാമിലി കുളത്തിൽ വീണ് ഏഴു വയസ്സുകാരന് ദാരുണന്ത്യം. കണ്ണൂർ പാലക്കാട് കിള്ളിയാത്ത് ജോർജി ഷെറിൻ ദമ്പതികളുടെ മകൻ എയ്ഡൻ ആണ് മരിച്ചത്. ശനിയാഴ്ച വൈകിട്ടോടുകൂടിയായിരുന്നു സംഭവം.

കുട്ടി കുളത്തിൽ കുളിക്കാൻ ഇറങ്ങുന്നതിനിടെ അപകടമുണ്ടായി മരണപ്പെടുകയായിരുന്നു. മൃതദേഹം കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ. സംഭവത്തിൽ പോലീസ് കേസെടുത്തു. കുടുംബാംഗങ്ങളായ ഏഴു പേരാണ് വിനോദയാത്രയ്ക്കായി നീണ്ടൂർ ഫാമിൽ എത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!