ന്യൂഡൽഹി : ട്രാക്കിൽ അറ്റകുറ്റപ്പണി നടക്കുന്നതുമൂലം കേരളത്തിൽ നിന്നുള്ള 18 ട്രെയിൻ സർവീസുകൾ റദ്ദാക്കി. പൽവലിനും മധുര ജംഗ്ഷനും ഇടയിൽ ട്രാക്കിൽ അറ്റകുറ്റപ്പണി നടക്കുന്നതിനാലാണ് കേരളത്തിൽ നിന്നുള്ള ദീർഘദൂര ട്രെയിൻ സർവീസുകൾ നോർത്ത് സെൻട്രൽ റെയിൽവേ റദ്ദാക്കിയിട്ടുള്ളത്. 6 ട്രെയിൻ സർവീസുകൾ വഴിതിരിച്ചുവിടുകയും ചെയ്യുന്നതാണ്.
തിരുവനന്തപുരം സെൻട്രൽ ന്യൂഡൽഹി കേരള സൂപ്പർഫാസ്റ്റ് എക്‌സ്പ്രസ് ജനുവരി 27 മുതൽ ഫെബ്രുവരി 03 വരെ ഉള്ള സർവീസുകൾ റദ്ദാക്കി. ഹസ്രത്ത് നിസാമുദ്ദീൻ എറണാകുളം തുരന്തോ എക്‌സ്പ്രസ് ജനുവരി 13, 20, 27 ജനുവരി, ഫെബ്രുവരി 3 എന്നീ തീയതികളിലെ സർവീസും റദ്ദാക്കിയിട്ടുണ്ട്. എറണാകുളം ഹസ്രത്ത് നിസാമുദ്ദീൻ തുരന്തോ എക്‌സ്പ്രസ് 16, 23, 30, ഫെബ്രുവരി 6 തീയതികളിലും സർവീസ് നടത്തില്ല. തിരുവനന്തപുരം സെൻട്രൽ ഹസ്രത്ത് നിസാമുദ്ദീൻ സൂപ്പർഫാസ്റ്റ് എക്‌സ്പ്രസ് ജനുവരി 13, 20, 27, ഫെബ്രുവരി 03 തീയതികളിൽ സർവീസ് നടത്തില്ല. ഹസ്രത്ത് നിസാമുദ്ദീൻ തിരുവനന്തപുരം സെൻട്രൽ സൂപ്പർഫാസ്റ്റ് എക്‌സ്പ്രസ് ജനുവരി 15, 22, 29, 05 തീയതികളിൽ സർവീസ് നടത്തില്ല.
ന്യൂഡൽഹി തിരുവനന്തപുരം സെൻട്രൽ കേരള സൂപ്പർഫാസ്റ്റ് എക്‌സ്പ്രസ് ജനുവരി 29 മുതൽ ഫെബ്രുവരി 05 വരെയുള്ള സർവീസുകൾ റദ്ദാക്കി.
തിരുവനന്തപുരം സെൻട്രൽ ഹസ്രത്ത് നിസാമുദ്ദീൻ സൂപ്പർഫാസ്റ്റ് എക്‌സ്പ്രസ് ജനുവരി 09, 16, 23, 30 തീയതികൾ നടത്തുന്ന സർവീസ് റദ്ദാക്കി. ഹസ്രത്ത് നിസാമുദ്ദീൻ തിരുവനന്തപുരം സെൻട്രൽ സൂപ്പർഫാസ്റ്റ് എക്‌സ്പ്രസ് ജനുവരി 12, 19, 26, ഫെബ്രുവരി 02 തീയതികളിലെ സർവീസ് റദ്ദാക്കി. കൊച്ചുവേളി അമൃത്സർ എക്‌സ്പ്രസ് ജനുവരി 17, 24, 31, ഫെബ്രുവരി 07 തീയതികളിൽ സർവീസ് നടത്തില്ല. അമൃത്സർ കൊച്ചുവേളി എക്‌സ്പ്രസ് ജനുവരി 14, 21, 28, ഫെബ്രുവരി 04 തീയതികളിൽ സർവീസ് നടത്തില്ല.
എറണാകുളം ഹസ്രത്ത് നിസാമുദ്ദീൻ സൂപ്പർഫാസ്റ്റ് എക്‌സ്പ്രസ് 2024 ജനുവരി 10, 17, 24, 31 തീയതികളിൽ എറണാകുളത്തു നിന്നുള്ള സർവീസ് റദ്ദാക്കി.
ഹസ്രത്ത് നിസാമുദ്ദീൻഎറണാകുളം സൂപ്പർഫാസ്റ്റ് എക്‌സ്പ്രസ് ജനുവരി 12, 19, 26, ഫെബ്രുവരി 02 തീയതികളിൽ സർവീസ് നടത്തില്ല. കൊച്ചുവേളി യോഗ് നഗരി ഋഷികേശ് സൂപ്പർഫാസ്റ്റ് എക്‌സ്പ്രസ് ജനുവരി 12, 19, 26, ഫെബ്രുവരി 02 സർവീസ് നടത്തില്ല.
യോഗ് നഗരി ഋഷികേശ് കൊച്ചുവേളി സൂപ്പർഫാസ്റ്റ് എക്‌സ്പ്രസ് ജനുവരി 15, 22, 29, 05 തീയതികളിൽ സർവീസ് നടത്തില്ല. ഹസ്രത്ത് നിസാമുദ്ദീൻ-എറണാകുളം മില്ലേനിയം എക്‌സ്പ്രസ് ജനുവരി 09, 16, 23, 30, ഫെബ്രുവരി 06 തീയതികളിൽ സർവീസ് നടത്തില്ല.
കന്യാകുമാരി ശ്രീ വൈഷ്‌ണോ ദേവി കത്ര ഹിംസാഗർ എക്‌സ്പ്രസ് ജനുവരി 12, 19, 26, ഫെബ്രുവരി 02 തീയതികളിലെ സർവീസ് റദ്ദാക്കി.
ശ്രീ വൈഷ്‌ണോ ദേവി കത്ര കന്യാകുമാരി എക്‌സ്പ്രസ് ജനുവരി 15, 22, 29, ഫെബ്രുവരി 05 തീയതികളിൽ സർവീസ് നടത്തില്ല.
ട്രാക്കിൽ അറ്റകുറ്റപ്പണി ; കേരളത്തിൽ നിന്നുള്ള 18 ട്രെയിൻ സർവീസുകൾ റദ്ദാക്കി
