ദീപാലങ്കാര വിളക്കുകള്‍ സ്ഥാപിക്കുന്നതിനിടെ യുവാവ് ഷോക്കേറ്റ് മരിച്ചു…

തിരുവനന്തപുരം : പാലോട് വൈദ്യുത ദീപാലങ്കാര വിളക്കുകള്‍ സ്ഥാപിക്കുന്നതി നിടെ ഷോക്കേറ്റ് യുവാവ് മരിച്ചു. തിരുവനന്തപുരം പാങ്ങോട് പഴവിള സ്വദേശി സനു (33) വാണ് മരിച്ചത്. പുലര്‍ച്ചെ മൂന്നുമണിയോടെയായിരുന്നു അപകടം.

നന്ദിയോട് പച്ചക്ഷേത്രത്തില്‍ ഉത്സവത്തിന്റെ ഭാഗമായി ദീപാലങ്കാര വിളക്കുകള്‍ സ്ഥാപിക്കുന്നതിനിടെയാ യിരുന്നു അപകടമുണ്ടായത്. ക്ഷേത്ര കമ്മിറ്റിക്ക് പുറമെ, പ്രാദേശിക സംഘടനകളും ദീപാലങ്കാരങ്ങള്‍ നടത്താറുണ്ട്. ഇത്തരത്തില്‍ പ്രാദേശികമായി ദീപാലങ്കാരങ്ങള്‍ ഒരുക്കുന്നതിനിടെയാണ് ഷോക്കേറ്റത്.

ലൈറ്റ് സ്ഥാപിക്കുന്നതിനിടെ വൈദ്യുതാഘാതമേറ്റ് സനു തെറിച്ചു വീണു. ഉടന്‍ തന്നെ സമീപത്തെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സംഭവത്തില്‍ പാലോട് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!