പാമ്പാടി : പാമ്പാടി ഗ്രാമപഞ്ചായത്തിൽ നികുതി പിരിവ് യജ്ഞം സംഘടിപ്പിക്കുന്നു.
കെട്ടിടനികുതി കുടിശ്ശിഖ തുകയ്ക്ക് പിഴപ്പലിശ ഒഴിവാക്കിയിട്ടുള്ള സാഹചര്യത്തിൽ നികുതി ദായകരുടെ സൗകര്യാർത്ഥം പൊതുഅവധി ദിവസമായ ബുധനാഴ്ച(ശിവരാത്രി)യും മറ്റ് പ്രവൃത്തി ദിവസങ്ങളിൽ രാവിലെ 10 മുതൽ വൈകിട്ട് 6 വരെ പഞ്ചായത്ത് ഓഫീസിൽ നികുതി സ്വീകരിക്കുന്നതാണ്.
കൂടാതെ tax.lsgkerala.gov.in എന്ന വെബ്സൈറ്റ് വഴി ഓൺലൈനായും നികുതി അടയ്ക്കാവുന്നതാണെന്ന് പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.
