പാമ്പാടിയിലെ മാല മോഷണം , 24 മണിക്കൂറിനുള്ളിൽ പ്രതിയെ പൊക്കി പാമ്പാടി പോലീസ് സ്ക്വാഡ് !

പാമ്പാടി : അന്വഷണ മികവിൽ ശ്രദ്ധേയരായ പാമ്പാടി പോലീസ് 24 മണിക്കൂറിന് ഉള്ളിൽ ബസ്സിൽ മാല പൊട്ടിച്ച പ്രതിയെ വിദഗ്ദ്ധമായി പിടികൂടി.  മീനടം സ്വദേശിനി ( ഇപ്പോൾ പുതുപ്പള്ളി അഞ്ചേരി ഭാഗത്ത് താമസം ) മിനി തോമസ് ,പുളിമൂട്ടിൽ ആണ് പാമ്പാടി സ്ക്വാഡിൻ്റെ പിടിയിലായത്

18/ 3 / 25 ന് മണർകാട്ട് നിന്ന് മേരീമാതാ എന്ന ബസ്സിൽ കയറിയ കൂരോപ്പട മാക്കൽപടി  സ്വദേശിനിയായ മഞ്ജുവിൻ്റെ  ഏകദേശം ഒരു പവൻ വരുന്ന മാലയാണ് ബാഗിൽ നിന്നും മോഷ്ടിച്ചത്.

വീട്ടിലെത്തിയ ശേഷമാണ് മാല നഷ്ടപ്പെട്ട വിവരം   മഞ്ജു  അറിയുന്നത്.  തുടർന്ന് മാക്കൽപടി സ്വദേശിനി പാമ്പാടി പോലീസിൽ പരാതി നൽകി
ഉടൻ തന്നെ പ്രതിയെ കണ്ടെത്താൻ  പാമ്പാടി സ്റ്റേഷൻ SHO  റിച്ചാർഡ് വർഗീസ് നിർദ്ദേശം നൽകി .

തുടർന്ന്  SHO റിച്ചാർഡ് വർഗീസിൻ്റെ നേതൃത്വത്തിൽ പാമ്പാടി സ്റ്റേഷൻ സ്ക്വാഡ് ടീം അന്വേഷണം ആരംഭിച്ചു. മണിക്കൂറുകൾക്കുള്ളിൽ പ്രതിയെ പിടികൂടുകയായിരുന്നു.  ലഹരി കേസ്  ഉൾപ്പെടെയുള്ള  കാര്യങ്ങളിൽ കഴിഞ്ഞ കാലങ്ങളിൽ നിരവധി കേസുകൾക്ക് തുമ്പ് ഉണ്ടാക്കിയവരാണ് പാമ്പാടി പോലീസ് സ്ക്വാഡ്

മൂത്ത മകളുടെ പണയം ഇരിക്കുന്ന മാല അയൽക്കൂട്ടത്തിൽ നിന്നും എടുത്ത ലോൺ  ഉപയോഗിച്ച് തിരികെ എടുത്തു കൊണ്ട് വരുമ്പോൾ ആണ് മോഷണം നടന്നത്  കേസ് അന്യേഷണത്തിൽ
സ്റ്റേഷൻ S H O റിച്ചാർഡ് വർഗീസ് ,S I ശാന്തി കെ ബാബു ,S I ജോജൻ ജോർജ് , എസ് .സി .പി .ഒ സുമീഷ് മാക്ക് മില്ലർ ,
എസ് .സി .പി .ഒ നിഖിൽ ,.സി .പി .ഒ ശ്രീജിത്ത് എ .ആർ എന്നിവർ ഉണ്ടായിരുന്നു
പ്രതി മോഷ്ടിച്ച മാല കോട്ടയത്തെ സ്വർണ്ണക്കടയിൽ  65000 രൂപക്ക് വിറ്റതായും കണ്ടെത്തി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!