** ദേശ താലപ്പൊലിക്ക് നാളെ തുടക്കമാകും
** പാമ്പാടി പൂരം 13 ന്
പാമ്പാടി : പാമ്പാടി പൂരത്തിന് 6 ന് കൊടിയേറും ക്ഷേത്ര പുനർ സമർപ്പണത്തിനു ശേഷം നടക്കുന്നചെറുവള്ളിക്കാവ് ദേവീക്ഷേത്രത്തിലെ കുംഭപ്പൂര ഉത്സവം 6-ന് കൊടിയേറി 15 ന് ആറാട്ടോടുകൂടി സമാപിക്കും.
ദേവഹിത നിശ്ചയ പ്രകാരം ഈ വർഷം മുതൽ പത്ത് ദിവസമായിരിക്കും ഉത്സവചടങ്ങുകൾ നടക്കുന്നത്. ഇന്ന് വൈകിട്ട് 5.45 നും 6.30 മധ്യേയുള്ള മുഹൂർത്തത്തിൽ ക്ഷേത്രം തന്ത്രി പെരിഞ്ഞേരിമന വാസുദേവൻ നമ്പൂതിരി, മേൽശാന്തി കാളകാട്ടില്ലം ഹരികുമാർ കെ. വിഷണു നമ്പൂതിരി എന്നിവരുടെ കാർമികത്വത്തിൽ കൊടിയേറ്റ് നടക്കും. പ്രസിദ്ധമായ കുംഭപ്പൂരം 13 നും ആറാട്ട് 15 നും നടക്കും.
ദേശവഴിക്കരയിലെ അറയ്ക്കൽ കൊട്ടാരം, പൂതകുഴി ഇരുപ്പക്കൽ , കിഴക്കുഭാഗം, വടക്കുഭാഗം ഉൾപ്പെടെ നാലു ദിക്കുകളിൽ നിന്നും ദേശ താലപ്പൊലി വഴിപാട് ഈ വർഷം മുതൽ ആരംഭിക്കും.
6 ന് വൈകിട്ട് 6.15 ന് ലക്ഷദീപം, 7 ന് കലാപരിപാടികളുടെ ഉദ്ഘാടനം, 7.15 ന് കർണാടിക് സംഗീതം ,8.15 ന്. പിന്നൽ തിരുവാതിര, 9 ന് സംഗീത പൂമഴ, 7 ന് ഉച്ചക്ക് 12.ന് ഉത്സവബലി ദർശനം, 7.30 ന് അറയ്ക്കൽ കൊട്ടാരത്തിൽ നിന്നുള്ള ദേശതാലപ്പൊലി. വൈകിട്ട് 7.ന് ഭരതനാട്യം, 7.30 ന്‌നൃത്തം, സംഗീത കച്ചേരി 8 ന് 12 ന് ഉത്സവ ബലദർശനം , 7.30 ന് ദേശതാലപ്പൊലി. വൈകിട്ട് 6.45 ന് തിരുവാതിര. 7. 45 ന് ശ്രീഭദ്രാ സ്‌കൂൾ കുട്ടികളുടെ പരിപാടി. 9 ന് ഉച്ചക്ക് 12 ന് ഉത്സവബലി ദർശനം, വൈകിട്ട് 6 ന് പൂമൂടൽ, ദേശതാലപ്പൊലി. വൈകിട്ട് 6 മുതൽ സായി ഭജൻ. 7.15 ന് നൃത്താർച്ചന, 8.15 തിരുവാതിര, 9 ന് നൃത്തം.
10ന് ഉച്ചക്ക് 12 ന് ഉത്സവബലി ദർശനം, 7.30 ന് ദേശതാലപ്പൊലി.വൈകിട്ട് 7 ന് തിരുവാതിര, 7.45 ന് മൃദംഗ അരങ്ങേറ്റം, സംഗീത സദസ്സ്.11 ന് ഉച്ചക്ക് 12 ന് ഉത്സവബലി ദർശനം, വൈകിട്ട് 7.00 ന് പിന്നൽ തിരുവാതിര, 8 ന് നൃത്തനാടകം ചെറുവള്ളികാവിലമ്മ.12 ന് ഉച്ചക്ക് 12 ന് ദേവസ്വം ഉത്സവബലി ദർശനം,വൈകിട്ട് 6 ന് പൂമൂടൽ. വൈകിട്ട് 7 ന് തിരുവാതിര. കോൽക്കളി, വീരനാട്യം,7.45 ന് മോഹിനിയാട്ടം 8 .15 ന് നൃത്ത ധ്വനി.
പൂരം ദിവസമായ 13 ന് രാവിലെ 5.30 ന് എണ്ണ കുടം അഭിഷേകം, ഉച്ചക്ക് 12.30 പ്രസിദ്ധമായ കുംഭകുട ഘോഷയാത്ര ദേശവഴിക്കരകളിൽ നിന്ന് ക്ഷേത്രത്തിൽ എത്തുന്നു. 1.30 കുംഭ കുടം അഭിഷേകം.വൈകിട്ട് 6ന് സേവ കാഴ്ചശ്രീബലി, മയൂര നൃത്തം, രാത്രി 8.30 അമ്മൻ കുടം താലപ്പൊലി14ന് വൈകിട്ട് 5.30 ന് സേവ കാഴ്ചശ്രീബലി6.30 ന് പഞ്ചാരിമേളം പെരുവനം കുട്ടൻ മാരാരും സംഘവും ,9 ന്‌സംഗീത സദസ്സ് ,10 ന് പള്ളിവേട്ട പുറപ്പാട്, 10.3ന് പള്ളിവേട്ട എഴുന്നള്ളിപ്പ്.
15 ന് വൈകിട്ട് 4 ന് ആറാട്ട് ബലി, 5 ന് ആറാട്ട് പുറപ്പാട് 5.30 ന് പൊത്തൻ പുറം മഞ്ഞാമാക്കൽ കടവിൽ ആറാട്ട് 6.30 ന് ആറാട്ട് പുറപ്പാട്,7.00 സംഗീത സദസ്സ്, 9.30 ന് ക്ഷേത്രത്തിൽ ആറാട്ട് വരവിനു സ്വീകരണം.11.30 ന് കൊടിയിറക്ക്.