പൊലീസുകാരുടെ ഗതാഗത നിയമലംഘനം…എസ് പിമാർക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകി ഡിജിപി

തിരുവനന്തപുരം: പൊലീസുകാരുടെ ഗതാഗത നിയമലംഘനത്തിനുള്ള പിഴയടച്ച് റിപ്പോ‍ർട്ട് ചെയ്യാൻ വൈകിയതിനാൽ ജില്ലാ പൊലീസ് മേധാവിമാർ‍ക്ക് ഡിജിപിയുടെ കാരണം കാണിക്കൽ നോട്ടീസ്.

പിഴയടക്കാൻ വൈകുന്നതിലെ കാരണം അറിയിക്കണമെന്നാണ് ആവശ്യം. പിഴയടച്ച് 10 ദിവസത്തിനകം മറുപടി നൽകണമെന്നാവശ്യപ്പെട്ട് ഡിജിപി രണ്ടുമാസം മുമ്പ് ജില്ലാ പൊലീസ് മേധാവിമാർക്കും നൽകിയ മുന്നറിയിപ്പ് ആരും പാലിക്കാത്ത സാഹചര്യത്തിലാണിത്.

പൊലീസ് ആസ്ഥാനത്തും നിയമലംഘകർ കുറവല്ല. 42 പേർ നിയമലംഘനം നടത്തി. 32 പേ‍ർ പിഴയടച്ചു. ബാക്കിയുള്ളവ പിഴ അടയക്കാനുള്ള നടപടി സ്വീകരിക്കുന്നുവെന്നാണ് വിവരാവകാശ പ്രകാരം പൊലിസ് ആസ്ഥാനത്ത് നിന്നുള്ള മറുപടി പൊലിസ് ആസ്ഥാനത്തേക്കെത്തിയ പെറ്റികളെല്ലാം കൂട്ടത്തോടെ പിഴയടക്കാനായി ഓരോ ജില്ലകള്‍ക്കും കൈമാറിയിരുന്നു. ആരോണോ നിയമലംഘനം നടത്തിയത് അവരെ കൊണ്ട് പിഴയടിപ്പിച്ച് വിവരം പത്ത് ദിവസത്തിനുള്ളിൽ അറിയിക്കാൻ പൊലീസ് ആസ്ഥാന എഡിജിപി എസ് ശ്രീജിത്ത്, കഴിഞ്ഞ വർഷം നവംബർ 21നാണ് ജില്ലാ പൊലീസ് മേധാവിമാ‍ർക്ക് കത്തയച്ചത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!