കപ്പൽ അപകടം സംസ്ഥാന ദുരന്തമായി പ്രഖ്യാപിച്ചു; പാരിസ്ഥിതിക ആഘാതം കണക്കിലെടുത്ത് തീരുമാനം

തിരുവനന്തപുരം: കൊച്ചി തീരത്ത് കപ്പൽ മുങ്ങിയ സംഭവം സംസ്ഥാന ദുരന്തമായി പ്രഖ്യാപിച്ചു. പാരിസ്ഥിതിക  ആഘാതം കണക്കിലെടുത്താണ് തീരുമാനം. എംഎസ്‌സി എൽസ 3 എന്ന കപ്പലാണ് അപകടത്തിൽ പെട്ടത്. കണ്ടെയ്നറുകളിലെ രാസവസ്തുക്കളും ഇന്ധന ചോർച്ച സാധ്യതയും പാരിസ്ഥിതിക ഭീഷണി ഉയർത്തുന്ന സാഹചര്യത്തിലാണ് തീരുമാനം. ഇക്കഴിഞ്ഞ 24നാണ് കൊച്ചി പുറംകടലിന് സമീപം അറബിക്കടലിൽ കപ്പൽ അപകടത്തിൽപെട്ടത്. അടുത്ത ദിവസം മുങ്ങുകയും ചെയ്തു. കപ്പലിൽ  ഉണ്ടായിരുന്ന 640 കണ്ടെയ്‌നറുകളിൽ 12 എണ്ണത്തിൽ കാൽസ്യം കാർബൈഡും, 13 എണ്ണത്തിൽ മറ്റ് അപകടകരമായ ചരക്കുകളുമാണ് ഉണ്ടായിരുന്നത്. സമുദ്ര ആവാസ വ്യവസ്ഥക്ക്  ഗുരുതരമായ പ്രത്യാഘാതം ഉണ്ടാക്കുന്നവയാണ്.

ഇതിനു പുറമേ മറ്റ് കണ്ടെയിനറുകളിൽ പലതിലും പരസ്ഥിതിക്ക് വിനാശകരമായ വസ്തുക്കളാണ്. തെക്കൻ തീരങ്ങളിൽ അടിഞ്ഞ് തീരമാകെ പരന്ന പോളിപ്രൊപ്പലൈൻ ആണ് ഇതിലൊന്ന്. പ്ളാസറ്റിക്ക്  വ്യവസായത്തിലെ  അടിസ്ഥാന അസംസ്കൃത വസ്തുവാണിത്. കരയിൽ കണ്ടതിനെക്കാൾ എത്രയോ അധികമാകും ഇത് കടലിൽ പരന്നിട്ടുണ്ടാകുക. എന്തൊക്കെ ചരക്കുകളാണ് കണ്ടെയിനറുകൾ ഉള്ളതെന്ന് വിഴിഞ്ഞം തുറമുഖ അധിക‍ൃതകർക്ക് അറിയാം. പക്ഷേ അത് പൊതുജന സമക്ഷം  വെളിപ്പെടുത്തിയിട്ടില്ല.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!