കോട്ടയം : മെഡിക്കൽ കോളേജ് ആശുപത്രി വളപ്പിലെ നഴ്സിംഗ് കോളേജിൽ നടന്ന അതിക്രൂര റാഗിംഗിൽ രൂക്ഷപ്രതികരണവുമായി ഇരയായ കുട്ടികളിലൊരാളുടെ അച്ഛൻ ലക്ഷ്മണ പെരുമാൾ.
പുറത്ത് വന്ന ദൃശ്യങ്ങൾ ചങ്കു തകർക്കുന്നതെന്നായിരുന്നു കുട്ടിയുടെ അച്ഛന്റെ പ്രതികരണം. ലോകത്ത് ഇങ്ങനെയൊക്കെ നടക്കുമോ എന്ന് തന്നെ സംശയമാണെന്നും അദ്ദേഹം പറഞ്ഞു. നാല് മാസമായി ഇത് നടക്കുന്നു. പേടിച്ചിട്ടാണ് കുട്ടികൾ പുറത്ത് പറയാത്തത്. പ്രതികൾക്ക് തക്കതായ ശിക്ഷ നൽകാൻ സർക്കാർ തയ്യാറാകണമെന്നും അദ്ദേഹം പ്രതികരിച്ചു.
സംഭവത്തിൽ രൂക്ഷമായ പ്രതികരണങ്ങളാണ് സമൂഹമാധ്യമങ്ങളിൽ കൂടി ഉയരുന്നത്.
