ഗോപൻ സ്വാമിയുടെ സമാധി… ആന്തരികാവയവങ്ങളുടെ രാസപരിശോധന ഫലത്തിന് ശേഷം തുടർനടപടികൾ…

തിരുവനന്തപുരം : നെയ്യാറ്റിൻകരയിലെ ഗോപന്റെ മരണത്തിൽ അന്വേഷണം തുടരാൻ പൊലീസ്. ആന്തരികാവയവങ്ങളുടെ രാസപരിശോധന ഫലം വന്നതിനുശേഷം ആയിരിക്കും പൊലീസ് തുടർനടപടികൾ സ്വീകരിക്കുക.

പ്രാഥമിക പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ അസ്വാഭാവികത ഇല്ലെങ്കിലും ആന്തരികാവയവങ്ങളുടെ രാസപരിശോധന ഫലം വന്നാൽ മാത്രമേ ഇത് ഉറപ്പിക്കാൻ കഴിയൂ എന്നാണ് അന്വേഷണസംഘത്തിന്റെ നിലപാട്. കുടുംബത്തിന്റെ മൊഴിയിൽ വൈരുധ്യമുള്ളതിനാൽ വീണ്ടും മൊഴി രേഖപ്പെടുത്താനും പൊലീസ് തീരുമാനിച്ചിട്ടുണ്ട്.

അതേസമയം നെയ്യാറ്റിൻകരയിൽ സമാധിയായ ഗോപൻ സ്വാമിയുടെ മൃതദേഹം വീണ്ടും സംസ്കരിച്ചു. ഹൈന്ദവാചാരപ്രകാരം സമാധി ചടങ്ങുകൾ നടത്തിയാണ് മൃതദേഹം സംസ്കരിച്ചത്. ആശുപത്രിയിൽ സൂക്ഷിച്ച മൃതദേഹം നാമജപയാത്രയായിട്ടാണ് വീടിന് സമീപത്തെ കല്ലറയിൽ എത്തിച്ചത്

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!