പൊന്ന് തൊട്ടാൽ പൊള്ളും… ചരിത്രത്തിലെ ഏറ്റവും വലിയ വിലയിലേക്ക്…

സംസ്ഥാനത്ത് സ്വർണവില ഇന്ന് റെക്കോർഡ് നിരക്കിനടുത്ത് എത്തി. തുടർച്ചയായ മൂന്നാം ദിനമാണ് സ്വർണവില ഉയരുന്നത്. ഇന്നലെ 400 രൂപ വർദ്ധിച്ച് വില 59,000 കടന്നിരുന്നു. ഇന്ന് 480 രൂപയാണ് ഉയർന്നത്. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 59,600 രൂപയാണ്.

2024 ഒക്ടോബറിൽ ആണ് മുൻപ് ഏറ്റവും ഉയർന്ന നിരക്കിലേക്ക് സ്വർണവില എത്തിയത്. പവന് 59,640 രൂപയായിരുന്നു അന്ന് വില. ഇതേ രീതിയിൽ വില ഉയരുകയാണെങ്കിൽ താമസിയാതെ വില പുതിയ റെക്കോർഡ് തീർക്കും. ഭൗമരാഷ്ട്രീയ സംഘർഷങ്ങളാണ് സ്വർണവില ഉയരാൻ കാരണം. ഇസ്രായേലും ഹമാസും ഞായറാഴ്ച മുതൽ വെടിനിർത്തൽ കരാറിൽ ഒപ്പുവച്ചുവെങ്കിലും അന്താരാഷ്ട്ര ഡോളർ വില കുത്തനെ ഉയർന്നതും രൂപയുടെ മൂല്യം ഇടിഞ്ഞതും സ്വർണവില ഉയരാൻ കാരണമായി. വരും ദിവസങ്ങളിൽ വില ഇനിയും ഉയരാനാണ്‌ സാധ്യത.

ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വിപണി വില 7,450 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വിപണി വില 6140 രൂപയാണ്. അതേസമയം വെള്ളിയുടെ വിലയിൽ മാറ്റമില്ല. ഒരു ഗ്രാം ഹാൾമാർക്ക് വെള്ളിയുടെ വില 99 രൂപയാണ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!