തിരുപ്പിറവിയുടെ ഓർമ്മ പുതുക്കി ഇന്ന് ക്രിസ്മസ്; ക്രൈസ്തവ ദേവാലയങ്ങളിൽ പ്രത്യേക പ്രാർത്ഥനകൾ…

തിരുവനന്തപുരം: യേശുദേവന്‍റെ തിരുപ്പിറവിയുടെ ഓർമപുതുക്കി ലോകമെമ്പാടുമുള്ള വിശ്വാസികൾ ഇന്ന് ക്രിസ്മസ് ആഘോഷിക്കുന്നു. ബത്‌ലഹേമിലെ കാലിത്തൊഴുത്തിൽ പിറന്ന ഉണ്ണിയേശുവിന്‍റെ തിരുപിറവി ആഘോഷത്തിലാണ് നാടും നഗരവും. പ്രത്യാശയുടെയും നന്മയുടെയും സമാധാനത്തിന്‍റെയും സാഹോദര്യത്തിന്‍റെയും സന്ദേശം പകരുന്ന ക്രിസ്‌മസിനെ വിശ്വാസികൾ വരവേറ്റു.

ക്രിസ്മസിനെ വരവേറ്റ് ക്രൈസ്തവ ദേവാലയങ്ങളിൽ പ്രത്യേക പ്രാർത്ഥനകളും കുര്‍ബാനയും നടന്നു. തിരുവനന്തപുരം പട്ടം സെന്‍റ് മേരീസ് കത്തീഡ്രലിൽ കുർബാനക്ക് മലങ്കര കാത്തോലിക്കാ സഭ മേജർ ആർച്ച് ബിഷപ്പ് മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ കാര്‍മികത്വം വഹിച്ചു. പിഎംജിയിലെ ലൂര്‍ദ് ഫൊറോന പള്ളിയിൽ നടന്ന കുർബാനക്ക് കര്‍ദ്ദിനാൾ മാർ ജോർജ് കൂവക്കാട്ടിൽ കാര്‍മികത്വം വഹിച്ചു.

പാളയം സെന്റ് ജോസഫ് കത്തീഡ്രൽ ലത്തീൻ അതിരൂപത ആർച്ച് ബിഷപ്പ് തോമസ് ജെ നെറ്റൊ പാതിരാ കുർബാനയ്ക്ക് നേതൃത്വം നൽകി. കൊച്ചി വരാപ്പുഴ അതിരൂപതയിൽ മെത്രാപ്പോലീത്ത ഡോ. ജോസഫ് കളത്തിപ്പറമ്പിന്റെ മുഖ്യകാർമ്മികത്വത്തിൽ ക്രിസ്മസ് പാതിരാ കുർബാന നടന്നു. ആലപ്പുഴ കോൺവെന്റ് സ്ക്വയറിലെ മൗണ്ട് കാർമൽ കത്തീ‌ഡ്രൽ ചർച്ചിലെ ക്രിസ്മസ് ആഘോഷങ്ങൾക്ക് ബിഷപ്പ് ഡോ. ജെയിംസ് ആനാപറമ്പിൽ മുഖ്യകാർമ്മികത്വം വഹിച്ചു. കാലടി ശ്രീരാമകൃഷ്ണ അദ്വൈത ആശ്രമത്തിലും ക്രിസ്മസ് ആഘോഷം സംഘടിപ്പിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!