തങ്ക അങ്കി രഥഘോഷയാത്ര നാളെ ശബരിമലയിലെത്തും…

പത്തനംതിട്ട: മണ്ഡല പൂജക്ക് അയ്യപ്പ വിഗ്രഹത്തിൽ ചാർത്താനുള്ള തങ്ക അങ്കി വഹിച്ചുകൊണ്ടുള്ള രഥഘോഷയാത്ര നാളെ സന്നിധാനത്ത് എത്തും. നാളെ വൈകിട്ട് 6.25നാണ് തങ്ക അങ്കി ഘോഷയാത്ര സന്നിധാനത്ത് എത്തുക.

തന്ത്രിയും മേൽശാന്തിയും ചേർന്ന് സോപാനത്ത് എത്തുന്ന തങ്ക അങ്കി ഏറ്റുവാങ്ങി അയ്യപ്പ വിഗ്രഹത്തിൽ ചാർത്തും. ഇതിന് പിന്നാലെ ദീപാരാധന ഉണ്ടാകും. ഡിസംബർ 26 ന് 12നും 12.30ക്കും ഇടയിൽ മണ്ഡല പൂജയും സന്നിധാനത്ത് നടക്കും.

ഇതുമായി ബന്ധപ്പെട്ടുള്ള തീർഥാടകരുടെ തിരക്ക് നിയന്ത്രണം ഉണ്ടാകുമെന്ന് പത്തനംതിട്ട കലക്ടർ അറിയിച്ചു. ഡിസംബർ 25, 26 തീയതികളിൽ വെർച്ചൽ ക്യൂ വഴിയുള്ള ബുക്കിംഗ് 50,000 മുതൽ 60,000 വരെയായി ക്രമീകരിക്കും. അതേസമയം, സ്പോട്ട് ബുക്കിംഗ് 5000 ആക്കി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!