ഈരയിൽക്കടവ് വാകശേരിൽ ജി.വിശ്വനാഥൻ നായർ അന്തരിച്ചു

കോട്ടയം: ഈരയിൽക്കടവ് വാകശേരിൽ വൈശാഖം വീട്ടിൽ ജി. വിശ്വനാഥൻ നായർ (88) അന്തരിച്ചു. മലയാള മനോരമ പ്രസിദ്ധീകരണമായ കർഷകശ്രീയുടെ എഡിറ്റോറിയൽ കൺസൾട്ടന്‍റും അഗ്രിക്കൾച്ചറൽ ഡെപ്യൂട്ടി ഡ‍യറക്ടറുമായിരുന്നു.

സംസ്ഥാന കൃഷിവകുപ്പിന്‍റെ കോട്ടയം ജില്ലാ കൃഷിത്തോട്ടം കോഴ ഫാമിന്‍റെ സൂപ്രണ്ടായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. മുട്ടമ്പലം എൻഎസ്എസ് കരയോഗം, മന്നം ഓഫീസേഴ്സ് കൾച്ചറൽ ക്ലബ്, ഈരയിൽക്കടവ് റസിഡന്‍റ്സ് അസോസിയേഷൻ എന്നിവയുടെ പ്രസിഡന്‍റായിരുന്നു.

കന്നിമണ്ണ്, സൗഹൃദം എന്നീ മാസികകളുടെ എഡിറ്ററായിരുന്നു. ദൂരദർശൻ, ആകാശവാണി, കർഷക ഗ്രൂപ്പുകൾ എന്നിവയിലൂടെ കാർഷിക വിജ്ഞാന പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിട്ടുണ്ട്.

ഭാര്യ: വി.ആർ.രമ (റിട്ട. സീനിയർ സുപ്രണ്ട്, കോട്ടയം ജില്ലാ പഞ്ചായത്ത്)
മക്കൾ: ഇന്ദു (കോട്ടയം), അരുൺകുമാർ .വി (ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ, വിൻലെൻ ടെക്നോളജീസ്, ന്യൂജഴ്സി, യുഎസ്എ, എഎഫ്സി ഡിജിറ്റൽ, ബംഗളൂരു)

മരുമക്കൾ: ഡോ.കെ.എം.വേണുഗോപാൽ (പത്രാധിപ സമിതി അംഗം, ഭാഷാപോഷിണി), സൗമ്യ കുറുപ്പ് (ക്യു എ എഞ്ചിനീയർ,
നാൻറ് ഹെൽത്ത് ഇൻക്
ഫിലാഡൽഫിയ)

മൃതദേഹം നാളെ രാവിലെ ഒൻപത് മണിക്ക് വസതിയിൽ കൊണ്ടുവരും. സംസ്കാരം നാലിന് കുടുംബ ശ്മശാനത്തിൽ.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!