വള്ളിക്കുന്ന് ഗ്രാമ പഞ്ചായത്ത്‌ മുൻ പ്രസിഡന്റ് യു കലാനാഥന്‍ അന്തരിച്ചു

കോഴിക്കോട്  : മുൻ വള്ളിക്കുന്ന് ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്റും യുക്തിവാദി സംഘം മുന്‍ ജനറല്‍ സെക്രട്ടറിയുമായി രുന്ന യു. കലാനാഥന്‍(84) അന്തരിച്ചു. മരണാനന്തരം ശരീരവും കണ്ണും കോഴിക്കോട് മെഡിക്കല്‍ കോളജിന് ദാനം ചെയ്യാന്‍ എഴുതിവെച്ചതിനാല്‍ മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളജിന് ദാനം ചെയ്യും.

മലപ്പുറം ജില്ലയിലെ വള്ളിക്കുന്ന് വില്ലേജില്‍ ഉള്ളിശ്ശേരി തെയ്യന്‍ വൈദ്യരുടെയും യു. കോച്ചി അമ്മയുടെയും മകനായി 1940 ലായിരുന്നു ജനനം. വള്ളിക്കുന്ന് നേറ്റീവ് എ.യു.പി.സ്‌കൂള്‍, ഫറോക്ക് ഗവണ്‍മെന്റ് ഗണപത് ഹൈസ്‌കൂള്‍, ഫാറൂഖ് കോളേജ്, ഫാറൂഖ് ബി.എഡ്. ട്രെയിനിംഗ് കോളേജ് എന്നിവടങ്ങളില്‍ നിന്നായി വിദ്യാഭ്യാസം നേടി.

കേരള സ്റ്റുഡന്റ്‌സ് ഫെഡറേഷന്‍ പ്രവര്‍ത്തകനായാണ് തുടക്കം. ഗണപത് ഹൈസ്‌കൂള്‍ ലീഡറായിരുന്നു. 1960 മുതല്‍ സി.പി.ഐ, സി.പി.എം പ്രസ്ഥാനങ്ങളോടൊപ്പം പ്രവര്‍ത്തിച്ചു. കോഴിക്കോട്, മലപ്പുറം ജില്ലകളില്‍ പാര്‍ട്ടി ക്ലാസ്സുകള്‍ നയിച്ചു. 1965 ല്‍ മുതല്‍ ചാലിയം ഉമ്പിച്ചി ഹാജി ഹൈസ്‌കൂളിലെ ശാസ്ത്രാദ്ധ്യാപകനായി.

1968ല്‍ സി.പി.ഐ.എമ്മില്‍ അംഗത്വമെടുത്തു. 1970 മുതല്‍ 1984 വരെ സി.പി.ഐ.എം വള്ളിക്കുന്ന് ലോക്കല്‍ കമ്മിറ്റി അംഗമായിരുന്നു. കേരള യുക്തിവാദി സംഘം കോഴിക്കോട് ജില്ലാ ഓര്‍ഗനൈസിംഗ് സെക്രട്ടറി, സംസ്ഥാന ജനറല്‍ സെക്രട്ടറി, സംസ്ഥാന പ്രസിഡണ്ട്, ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ റാഷനലിസ്റ്റ് അസോസിയേഷന്‍ ദേശീയ സെക്രട്ടറി സ്ഥാനങ്ങളില്‍ പ്രവര്‍ത്തിച്ചിരുന്നു.

ചാലിയം ഉമ്പിച്ചി ഹാജി ഹൈസ്കൂൾ അധ്യാപകനുമായിരുന്ന അദ്ദേഹം1995ൽ അധ്യാപക ജോലിയിൽ നിന്ന് വൊളൻററി റിട്ടയർമെൻ്റ് എടുത്തു.
ഭാര്യ: കണ്ണൂർ പെരളശ്ശേരി സ്വദേശി എം.കെ. ശോഭന. ഷെമീറാണ് മകൻ.


            

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!