കൈയയച്ച് സഹായിക്കാൻ തയ്യാറായ പ്രധാനമന്ത്രിക്കെതിരെ എൽഡിഎഫും യുഡിഎഫും വ്യാജ പ്രചരണം നടത്തി – കെ സുരേന്ദ്രൻ

കൊച്ചി : വയനാട് ദുരിതാശ്വാസവുമായി ബന്ധപ്പെട്ട് കേരളത്തെ കൈയയച്ച് സഹായിക്കാൻ തയ്യാറായ പ്രധാനമന്ത്രിക്കെതിരെ വ്യാജ പ്രചരണമാണ് ഇരു മുന്നണികളും നടത്തിയതെന്ന് കെ സുരേന്ദ്രൻ . ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമിച്ച ഭരണപ്രതിപക്ഷം നാടിനെ ഒറ്റുകൊടുക്കുന്നവരാണെന്നും കെ.സുരേന്ദ്രൻ തുറന്നടിച്ചു.

കേരളം കേന്ദ്രത്തിനോട് ആവശ്യപ്പെട്ട അടിയന്തര ധനസഹായമായ 214 കോടിയിൽ 150 കോടി രൂപ അനുവദിച്ചു. കൂടാതെ എസ്ഡിആർഎഫ് ഫണ്ടിൽ നിന്നും പകുതി തുക വയനാടിന് വേണ്ടി നീക്കിവെക്കാൻ അനുമതി നൽകി. ഇതൊക്കെ സർക്കാർ മറച്ചുവെച്ചു. എയർ ലി‌ഫ്‌റ്റിംഗ്, അവിശിഷ്ടങ്ങൾ നീക്കൽ തുടങ്ങിയ കാര്യങ്ങൾക്കും കേന്ദ്ര സർക്കാർ പണം അനുവദിച്ചിട്ടുണ്ട്.

എന്നാൽ തിരഞ്ഞെടുപ്പ് നേട്ടത്തിന് വേണ്ടി വയനാട് ദുരന്തത്തെ ഉപയോഗിക്കുകയാണ് സർക്കാരും പ്രതിപക്ഷവും ചെയ്തത്. ഇതിലൂടെ അവർ ജനങ്ങളെ വഞ്ചിക്കുകയാണ് ഉണ്ടായത് . വയനാട്, ചേലക്കര ഉപതിരഞ്ഞെടുപ്പ് ദിവസമായ നവംബർ 13നാണ് സംസ്ഥാന സർക്കാർ കേന്ദ്രത്തിന് പിഡിഎൻഎ റിപ്പോർട്ട് സമർപ്പിച്ചത്. എന്നാൽ ഇത് നേരത്തെ തന്നെ സമർപ്പിച്ചിരുന്നുവെ ന്നായിരുന്നു ഇടതുപക്ഷത്തിന്റെ വാദം. കേട്ടത് പാതി കേൾക്കാത്തത് പാതി കോൺഗ്രസും അതിനെ പിന്തുണച്ചു.

ഇല്ലാത്ത കാര്യത്തിന് വേണ്ടി സമരം ചെയ്ത ഇടത് വലത് മുന്നണികൾ പൊതു സമൂഹത്തോട് മാപ്പ് പറയണമെന്നും കെ സുരേന്ദ്രൻ പറഞ്ഞു.


Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!