പൊൻകുന്നത്ത് RSS നേതാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ സിപിഎം പ്രവർത്തകർക്ക് ഏഴ് വർഷം കഠിനതടവും പിഴയും

കോട്ടയം : 2018ൽ പൊൻകുന്നത്ത് RSS നേതാവായ K J രമേശിനെ വെട്ടി കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ മൂന്ന് പ്രതികൾക്ക് 7 വർഷം കഠിനതടവും 75000 രൂപ പിഴയും ശിക്ഷ.

കുറുക്കൻ കണ്ണൻ എന്നു വിളിക്കുന്ന തുണ്ടത്തിൽ മുകേഷ് മുരളി, കുടുംബിയകുഴി കാർത്തിക് മനോജ്‌, കൊട്ടാടിക്കുന്ന് റിയാസ്ഖാൻ എന്നിവർക്കാണ് ശിക്ഷ. സി.പി.എം പൊൻകുന്നം ചെറുവള്ളി ലോക്കൽ കമ്മറ്റി അംഗമാണ് കുറുക്കൻ കണ്ണൻ എന്നു വിളിക്കുന്ന തുണ്ടത്തിൽ മുകേഷ് മുരളി

കോട്ടയം അഡീഷൻ സെക്ഷൻ കോടതി -5 ആണ് ശിക്ഷ വിധിച്ചത്. പ്രതികൾ കുറ്റക്കാരാണെന്ന് ഇന്നലെ കോടതി കണ്ടെത്തിയിരുന്നു.

2018 ജൂൺ 8ന് തെക്കേത്തുകവല കൊട്ടാടികുന്നിന് സമീപത്തുവച്ച് പ്രതികൾ രമേശിനെ കൊലപ്പെടുത്താൻ ശ്രമിച്ചുവെന്നാണ് കേസ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!