മൂന്നു വർഷത്തിനിടെ മന്ത്രിമാരുടെയും കുടുംബാംഗങ്ങളുടെയും ചികിത്സയ്ക്കായി പൊതുജനാവിൽ നിന്നും മുടക്കിയത് 1.7 കോടി രൂപ

തിരുവനന്തപുരം : 2021 ജൂലൈ 7 മുതല്‍ 2024 ഒക്ടോബര്‍ 3 വരെ മുഖ്യമന്ത്രിയും മന്ത്രിമാരും പ്രതിപക്ഷ നേതാവുമടക്കം ചികിത്സാ ചെലവ് ഇനത്തില്‍ സര്‍ക്കാരില്‍ നിന്നും കൈപ്പറ്റിയത് 1.73 കോടി രൂപയെന്ന് കണക്കുകള്‍. മെഡിക്കല്‍ റീ ഇംബേഴ്സ്മെന്റ് ഇനത്തില്‍ കൈപ്പറ്റിയ തുകയുടെ കണക്കുകളാണ് പൊതുഭരണ വകുപ്പ് (അക്കൗണ്ട്സ്) വിഭാഗം പുറത്തുവിട്ടത്. സ്വന്തം ചികിത്സയ്ക്കും കുടുംബാംഗങ്ങളുടെ ചികിത്സയ്ക്കും കൈപ്പറ്റിയ തുകയുടെ കണക്കുകളാണ് പുറത്തുവന്നിരിക്കുന്നത്.

ഈ കാലയളവില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ചികിത്സയ്ക്കായി കൈപ്പറ്റിയത് 77,74,356 രൂപയാണ്. പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്റെ ചികിത്സാ ചെലവ് 1,42,123 രൂപയാണ്. മുന്‍മന്ത്രിയും സിപിഎം സംസ്ഥാന സെക്രട്ടറിയുമായ എം.വി.ഗോവിന്ദന്‍ 2,22,256 രൂപ കൈപ്പറ്റി. മുഖ്യമന്ത്രിക്കും മറ്റു മന്ത്രിമാര്‍ക്കും ധനവകുപ്പ് മുഖാന്തരം പ്രത്യേക ഇന്‍ഷുറന്‍സ് പദ്ധതികള്‍ ഒന്നും ഏര്‍പ്പെടുത്തിയിട്ടില്ലെന്നും സര്‍ക്കാര്‍ അറിയിച്ചു.

മന്ത്രിമാരില്‍ ഏറ്റവും കൂടുതല്‍ തുക കൈപ്പറ്റിയിരിക്കുന്നത് കെ കൃഷ്ണന്‍കുട്ടിയാണ്. 32,42,742 രൂപയാണ് കൃഷ്ണന്‍കുട്ടി കൈപ്പറ്റിയത്. മന്ത്രി വി ശിവന്‍കുട്ടി 18,95,758 രൂപയും, എ കെ ശശീന്ദ്രന്‍ 5,94,458 രൂപയും മുന്‍ മന്ത്രി ആന്റണി രാജു 6,41,071 രൂപയും ആര്‍ ബിന്ദു 4,28,166 രൂപയും കൈപ്പറ്റി. മുന്‍ മന്ത്രി അഹമ്മദ് ദേവര്‍ കോവില്‍ 4,20,561, വി എന്‍ വാസവന്‍ 3,46,929, കടന്നപ്പള്ളി രാമചന്ദ്രന്‍ 3,15,637, എം ബി രാജേഷ് 3,39,179, വി അബ്ദുറഹിമാന്‍ 2,87, 920, കെ എന്‍ ബാലഗോപാല്‍ 2,05,950, കെ രാജന്‍ 1,71,671, ജി ആര്‍ അനില്‍ 1,22,000, മുന്‍ മന്ത്രി കെ രാധാകൃഷ്ണന്‍ 99,219 രൂപ, ജെ ചിഞ്ചുറാണി 86,207, സജി ചെറിയാന്‍ 25,424, മുഹമ്മദ് റിയാസ് 18,135 രൂപ, ചീഫ് വിപ്പ് എന്‍ ജയരാജ് 16,100 രൂപ എന്നിങ്ങനെയാണ് പൊതുഭരണ വകുപ്പ് (അക്കൗണ്ട്സ്) വിഭാഗം പുറത്തുവിട്ട തുകയുടെ കണക്കിലുള്ളത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!