ലീഗൽ സർവീസസ് സേവന കേന്ദ്രം പ്രവർത്തനം ആരംഭിച്ചു

എരുമേലി : ശബരിമല  തീർത്ഥാടനത്തോട്
അനുബന്ധിച്ച്  കോട്ടയം ജില്ല ലീഗൽ സർവീസസ് അതോറിറ്റിയുടെ നേതൃത്വത്തിൽ എരുമേലി വലിയമ്പലത്തിന് എതിർവശത്തായി ആരംഭിച്ച സേവന കേന്ദ്രത്തിന്റെ ഉദ്ഘാടനം കോട്ടയം ജില്ലാ ലീഗൽ സർവീസസ് അതോറിറ്റിയുടെ ചെയർമാനും  കോട്ടയം സബ് ജഡ്ജുമായ ജി.  പ്രവീൺ കുമാർ  നിർവഹിച്ചു ,

കോട്ടയം ജില്ലാ  കോർട്ട് മാനേജർ ഹരി നമ്പൂതിരി, കാഞ്ഞിരപ്പള്ളി ഡിവൈഎസ്പി അനിൽകുമാർ, എരുമേലി ഗ്രാമപഞ്ചായ ത്തംഗം നാസർ പനച്ചിയിൽ, ദേവസ്വം ബോർഡ് എക്സിക്യൂട്ടീവ് എഞ്ചിനീയർ ഗോപകുമാർ, കാഞ്ഞിരപ്പള്ളി താലൂക്ക് ലീഗൽ സർവീസസ് കമ്മിറ്റി സെക്രട്ടറി സജു സെബാസ്റ്റ്യൻ എന്നിവർ പ്രസംഗിച്ചു . കാഞ്ഞിരപ്പള്ളി ,കോട്ടയം, ചങ്ങനാശ്ശേരി ലീഗൽ  സർവീസ് കമ്മറ്റികളിലെ പാരൽ  വോളണ്ടിയർമാർ പരിപാടികളിൽ  പങ്കാളികളായി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!