ജി7 സമ്മേളനത്തില്‍ ഇന്ത്യൻ സംഘത്തെ നയിച്ച്‌ സുരേഷ് ഗോപി : തനിക്ക് കിട്ടിയ വലിയ ബഹുമതിയെന്ന് കേന്ദ്രമന്ത്രി

മിലാൻ : ഇറ്റലിയില്‍ നടക്കുന്ന ജി7 സമ്മേളനത്തില്‍ പങ്കെടുക്കുന്ന ഇന്ത്യൻ സംഘത്തെ നയിച്ച്‌ കേന്ദ്രമന്ത്രി സുരേഷ് ഗോപി.

ഈ സമ്മേളനത്തിന് തന്നെ പ്രാപ്തനാക്കിയ തൃശൂരിലെ നല്ലവരായ എല്ലാ ജനങ്ങളോടും നന്ദി പറയുന്നതായി സുരേഷ് ഗോപി ഫെയ്സ്ബുക്കില്‍ കുറിച്ചു.

കൂടാതെ 2024-ല്‍ ഇറ്റലിയില്‍ നടക്കുന്ന ജി7 ഉച്ചകോടിയില്‍ ഇന്ത്യയെ പ്രതിനിധീകരിക്കാൻ സാധിച്ചത് വലിയ പദവിയും ബഹുമതിയുമാണ്. എന്നെ ഇതിന്‌ പ്രാപ്തനാക്കിയ തൃശ്ശൂരിലെ നല്ലവരായ എല്ലാ ജനങ്ങളോടും ഞാന്‍ എന്റെ നന്ദി അറിയിക്കുന്നുവെന്നും അദ്ദേഹം ഫെയ്സ്ബുക്കില്‍ കൂട്ടിച്ചേർത്തു.

കഴിഞ്ഞ ദിവസമാണ് കേന്ദ്രം സുരേഷ് ഗോപിക്ക് കൂടുതല്‍ ചുമതല നല്‍കിയത്. പാര്‍ലമെന്റ് ശീതകാല സമ്മേളനത്തില്‍ ആഴ്ചയില്‍ 4 ദിവസം റോസ്റ്റര്‍ ചുമതല വഹിക്കണമെന്നും നിഷ്കർഷിച്ചിട്ടുണ്ട്

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!