ഇ-കൊമേഴ്‌സ് കമ്പനികളുടെ ഓഫീസുകളിൽ ഇ ഡി റെയ്‌ഡ്…ഓൺലൈൻ ഷോപ്പിങ്ങിന് പൂട്ടുവീഴുമോ?…

ന്യുഡൽഹി : ഏറ്റവും വലിയ ഓൺലൈൻ ഷോപ്പിങ്ങ് കമ്പനികളായ ആമസോൺ, ഫ്ലിപ്‌കാർട് ഉൾപ്പെടെയുള്ള ഇ-കൊമേഴ്‌സ് കമ്പനികളുടെ ഓഫീസുകളിൽ ഇ ഡി റെയ്‌ഡ്. ഇ-കൊമേഴ്‌സ് കമ്പനികളുടെ വിവിധ നഗരങ്ങളിലെ ഓഫീസുകളിലാണ് പരിശോധന.

വിദേശനാണ്യ വിനിമയ ചട്ടത്തിൻ്റെ ലംഘനം ആരോപിച്ചാണ് നടപടി. ദില്ലി, മുംബൈ, ഗുരുഗ്രാം, ഹൈദരാബാദ്, ബെംഗളൂരു തുടങ്ങി 19 ഇടങ്ങളിലാണ് പരിശോധന നടത്തിയത്.

രാജ്യത്തെ വ്യാപാരി സമൂഹം ഇ-കൊമേഴ്സ് കമ്പനികൾക്കെതിരെ പലപ്പോഴായി രംഗത്ത് വന്നിരുന്നു. ഇ-കൊമേഴ്സ് കമ്പനികൾ സാധനങ്ങൾ കുറഞ്ഞ വിലയ്ക്ക് നൽകുന്നതിനെ എതിർത്താണ് റീടെയ്ൽ വ്യാപാരികൾ കേന്ദ്ര സർക്കാരിനടക്കം പരാതി നൽകിയത്.

ആമസോണും ഫ്ലിപ്‌കാർട്ടും തങ്ങളുടെ പ്ലാറ്റ്‌ഫോമുകളിൽ തിരഞ്ഞെടുത്ത വിൽപ്പനക്കാരെ മുൻനിർത്തി മത്സര വിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിട്ടുണ്ടെന്ന് കോമ്പറ്റീഷൻ കമ്മിഷൻ ഓഫ് ഇന്ത്യ നേരത്തെ കണ്ടെത്തിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!