തൃശൂർ : സുരേഷ് ഗോപിയുടെ പൂര സ്ഥലത്തേക്കുള്ള യാത്രയിൽ വിശദീകരണവുമായി ബിജെപി തൃശ്ശൂർ ജില്ലാ പ്രസിഡന്റ് കെ കെ അനീഷ് കുമാർ. സുരേഷ് ഗോപി സ്വരാജ് റൗണ്ട് വരെ എത്തിയത് തന്റെ കാറിലായിരുന്നുവെന്ന് അനീഷ് പറഞ്ഞു.
അവിടെവച്ച് പോലീസ് തടഞ്ഞുവെന്നും പിന്നീടുള്ള യാത്ര ആംബുലൻസിൽ ആയിരുന്നുവെന്നും കെ കെ അനീഷ് കുമാർ.
ബലംപ്രയോഗിച്ച് ആംബുലൻസിൽ പൂര സ്ഥലത്തേക്ക് എത്തിക്കുകയായിരുന്നു വെന്നും അനീഷ് പറഞ്ഞു. അതാണ് ചേലക്കരയിലെ പ്രസംഗത്തിൽ കേന്ദ്രമന്ത്രി ചൂണ്ടിക്കാട്ടിയതെന്ന് അനീഷ് വ്യക്തമാക്കി. സുരേഷ് ഗോപി പറഞ്ഞതിൽ അവ്യക്തതയില്ലെന്ന് കെ കെ അനീഷ് കുമാർ പറഞ്ഞു.
പൂര നഗരിയിൽ ആംബുലൻസിൽ പോയിട്ടില്ലെന്നായിരുന്നു കേന്ദ്രമന്ത്രി സുരേഷ് ഗോപി പറഞ്ഞിരുന്നത്. ചേലക്കരയിൽ ബിജെപിയുടെ തിരഞ്ഞെടുപ്പ് കൺവെൻഷനിലാണ് പ്രതികരണം.