തൊടുപുഴ: തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ യുഡിഎഫ് സ്ഥാനാർത്ഥിയെ നായ കടിച്ചു. വോട്ട് തേടി വീട്ടിലെത്തിയപ്പോഴാണ് ബൈസണ്‍വാലി പഞ്ചായത്തിലെ രണ്ടാം വാര്‍ഡ് യുഡിഎഫ് സ്ഥാനാർത്ഥി ജാന്‍സി വിജുവിനെ നായ കടിച്ചത്. പതിവുപോലെ രാവിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഇറങ്ങിയതായിരുന്നു ജാന്‍സി.
നായയെ വീട്ടില്‍ കെട്ടിയിട്ടിരുന്നില്ല. വോട്ട് തേടിയെത്തിയവരെ കണ്ടതോടെ നായ ഇവരുടെ അടുത്തേക്ക്് ഓടിയെത്തി. പ്രവര്‍ത്തകരും ജാന്‍സിയും ഓടിയെങ്കിലും നായയുടെ കടി ഏല്‍ക്കുകയായിരുന്നു. അടിമാലി ആശുപത്രിയിലെത്തിയ ജാന്‍സി പ്രതിരോധ വാക്‌സിന്‍ കുത്തിവച്ചു. പരുക്ക് ഗുരുതരമല്ല. അതുകൊണ്ട് പ്രചാരണ രംഗത്ത് ഇറങ്ങാനാണ് തീരുമാനമെന്ന് ജാന്‍സി പറഞ്ഞു.
