അമ്പലപ്പുഴയിൽ ഡി.വൈ.എസ്.പി ഓഫീസിന് മുന്നിൽ കെ.എസ്.യു ധർണ… പൊലീസുമായി ഉന്തും തള്ളും…

അമ്പലപ്പുഴ: കെ.എസ്.യു പ്രവർത്തകരെ എസ്.എഫ്.ഐ പ്രവർത്തകർ മർദ്ദിച്ചിട്ടും പൊലീസ് കേസെടുക്കാത്തതിൽ പ്രതിഷേധിച്ച് കെ.എസ്.യുവിൻ്റെ ആഭിമുഖ്യത്തിൽ അമ്പലപ്പുഴ ഡി.വൈ.എസ്.പി ഓഫീസിന് മുന്നിൽ ധർണ നടത്തി. രാത്രി 9-30 ന്ആയിരുന്നു ധർണ.

ധർണ പൊലീസ് തടയാൻ ശ്രമിച്ചതോടെ പ്രവർത്തകരും പോലീസും തമ്മിൽ ഉന്തും തള്ളും ഉണ്ടായി.

കെ.എസ്‌.യു ജില്ലാ പ്രസിഡന്റ് എ.ഡി.തോമസ്, അമ്പലപ്പുഴ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് റ്റി.എ.ഹാമിദ്, എസ്.സുബാഹു,മാഹിൻ , എം. പി .പ്രവീൺമുപ്പതിൽ ചിറ, അൻസിൽ ജലീൽ, അൻസിൽ അസീസ്, അനന്ത നാരായണൻ, എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!