നഗരസഭ ജീവനക്കാര്‍ എന്ന് തെറ്റിദ്ധരിപ്പിച്ചു വീട്ടിലെത്തി;  വയോധികയുടെ 10 ലക്ഷം രൂപയുടെ സ്വർണാഭരണങ്ങൾ കവർന്നു

തിരുവനന്തപുരം : നഗരത്തില്‍ പട്ടാപ്പകല്‍ വീട് കയറി വന്‍ കവര്‍ച്ച. വയോധികയെ ആക്രമിച്ച് 10 ലക്ഷം രൂപയുടെ സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്നു.

സ്ത്രീ ഉള്‍പ്പെട്ട നാലംഗ സംഘമാണ് കവര്‍ച്ച നടത്തിയത്. നഗരസഭ ജീവനക്കാര്‍ എന്ന് തെറ്റിദ്ധരിപ്പിച്ചാണ് കവര്‍ച്ചാ സംഘമെത്തിയത്. മോഷണം നടക്കുമ്പോള്‍ വയോധിക മാത്രമേ വീട്ടിലുണ്ടായിരുന്നുള്ളു. 

വാതില്‍ തുറന്ന് മാലിന്യം നിക്ഷേപിക്കുന്നത് എവിടെയെന്ന് രണ്ടു പേര്‍ ചേദിച്ചതിന് പിന്നാലെ മറ്റു രണ്ടുപേര്‍ വീടിന് അകത്തേക്ക് അതിക്രമിച്ചു കയറി ഉപദ്രവിക്കുകയും, സ്വര്‍ണാഭരണങ്ങള്‍ കവരുകയുമായിരുന്നുവെന്ന് മകന്‍ വിഷ്ണു പറഞ്ഞു. മണക്കാട് മുക്കോലയിലെ അപ്പാര്‍ട്ട്‌മെന്റിലായിരുന്നു മോഷണം. പ്രതികളില്‍ ഒരാള്‍ പിടിയിലായെന്നാണ് സൂചന.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!