ജ്വല്ലറി കെട്ടിടത്തിന് മുകളില്‍ നിന്ന് ചാടി അജ്ഞാതന്‍ ജീവനൊടുക്കി

കൊച്ചി നഗരത്തില്‍ ജ്വല്ലറി കെട്ടിടത്തിന് മുകളില്‍ നിന്ന് ചാടി അജ്ഞാതന്‍ ജീവനൊടുക്കി. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തെക്കുറിച്ച് അന്വേഷിച്ചുവരുന്നതായി എറണാകുളം സെന്‍ട്രല്‍ പോലീസ് അറിയിച്ചു.

ഇന്ന് ഉച്ചയ്ക്ക് ഒന്നരയോടെയാണ് സംഭവം. നഗരത്തിലെ പ്രമുഖ ജ്വല്ലറി കെട്ടിടത്തിന് മുകളില്‍ നിന്ന് വീണ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. ഇയാൾ കെട്ടിടത്തിന്റെ ആറാംനില വരെ കയറിയതായി സംശയിക്കുന്നെന്ന് പോലീസ് പറയുന്നു.

എന്നാൽ ആറാം നിലയിൽ പുറത്തേക്ക് തുറന്ന ഭാഗങ്ങളില്ല. അതിനാൽ ഇയാൾ മൂന്നാം നിലയില്‍ നിന്ന് ചാടിയതാണെന്നാണ് പോലീസ് കരുതുന്നത്. ഇയാൾ സംഭവ സ്ഥലത്ത് വെച്ചുതന്നെ മരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!