കുഞ്ഞാലിന് കേരളം ഇന്ന് വിടനൽകും; സംസ്കാരം സംസ്ഥാന സർക്കാരിന്റെ ഔദ്യോഗിക ബഹുമതികളോടെ

മല്ലപ്പള്ളി (പത്തനംതിട്ട):  കേരളത്തിന്റെ ചരിത്രത്തിലെ ഏറ്റവും പ്രായംകുറഞ്ഞ അവയവദാതാവ് ആലിൻ ഷെറിൻ എബ്രഹാമിന് കേരളം ഇന്ന് അന്ത്യ യാത്രാമൊഴി നൽകും.

വൈകിട്ട് നാല് മണിക്ക് പത്തനംതിട്ട നെടുങ്ങടപ്പള്ളി സെന്റ് തോമസ് സിഎസ്‌ഐ പള്ളിയിലാണ് സംസ്‌കാര ചടങ്ങുകൾ. സംസ്ഥാന സർക്കാരിന്റെ ഔദ്യോഗിക ബഹുമതികളോടെയാണ് കുഞ്ഞിന്റെ സംസ്കാരം നടക്കുക.

മകളെ നഷ്ടപ്പെട്ട ദുഃഖത്തിനിടയിലും അവളുടെ അവയവങ്ങൾ ദാനം ചെയ്ത് മറ്റുള്ളവർക്ക് ജീവൻ സമ്മാനിക്കാൻ തയ്യാറായ മാതാപിതാക്കളുടെ തീരുമാനം സമൂഹത്തിൽ വ്യാപകമായ അഭിനന്ദനമാണ് നേടിയത്.

മുഖ്യമന്ത്രി ഉൾപ്പെടെ വിവിധ മേഖലകളിലെ പ്രമുഖർ കുടുംബത്തിന്റെ മഹത്തായ മനസ്സിനെ പ്രശംസിച്ചു. ആലിന്റെ അവയവങ്ങൾ സ്വീകരിച്ച കുട്ടികളുടെ ആരോഗ്യനിലയിൽ പുരോഗതി ഉണ്ടെന്നാണ് മെഡിക്കൽ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!