തൊടുപുഴ : നിയന്ത്രണം വിട്ട കാര്‍ മരത്തിലിടിച്ച് ഒരാള്‍ മരിച്ചു. രണ്ട് പേര്‍ക്ക് ഗുരുതര പരിക്ക്.
കുടയത്തൂര്‍ ശരംകുത്തി പടിപ്പുരയ്ക്കല്‍ മേരി ജോസഫ് (73) ആണ് മരിച്ചത്. മേരിയുടെ സഹോദരന്‍ രാജന്‍ ജോസഫിന്റെ ഭാര്യ അഡ്വ.ഗ്രേസി കുര്യാക്കോസ് (60), മകന്‍ ടെഡി ജോസഫ് (29) എന്നിവര്‍ക്കാണ് പരിക്കേറ്റത്.
വ്യാഴാഴ്ച പുലര്‍ച്ചെ മൂന്നിന് തൊടുപുഴ, വെങ്ങല്ലൂര്‍ ഷാപ്പുംപടിയിലായിരുന്നു അപകടം. പരിക്കേറ്റവരെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മേരിയെ രക്ഷിക്കാനായില്ല. മേരി ജോസഫ് അവിവാഹിതയാണ്.

കോതമംഗലത്തെ പള്ളിയില്‍ ബുധനാഴ്ച പെരുന്നാള്‍ ആഘോഷത്തിനു പോയതായിരുന്നു ഇവര്‍. പെരുനാളില്‍ പങ്കെടുത്ത ശേഷം ബന്ധു വീട്ടില്‍ നിന്നും വ്യാഴാഴ്ച പുലര്‍ച്ചെ വീട്ടിലേയ്ക്ക് വരുന്നതിനിടെയാണ് അപകടം.
വാഹനമോടിച്ചിരുന്ന ടെഡി ജോസഫ് ഉറങ്ങിപ്പോയതാണ് അപകടത്തിനിടയാക്കി യതെന്നാണ് സംശയം.
മരത്തിലിടിച്ചതിനെ തുടര്‍ന്ന് കാറിന്റെ മുന്‍ഭാഗം പൂര്‍ണമായും തകര്‍ന്നു. ബോണറ്റില്‍ നിന്നും പുക ഉയര്‍ന്നതിനെ തുടര്‍ന്ന് തൊടുപുഴയില്‍ നിന്നുള്ള അഗ്‌നിരക്ഷാ സേന സ്ഥലത്തെത്തി ബാറ്ററി ബന്ധം വിച്ഛേദിച്ച് വെള്ളം പമ്പ് ചെയ്ത് തീപ്പിടിത്ത സാധ്യത ഒഴിവാക്കി.
