താമരശ്ശേരി ചുരത്തിൽ ഈ ദിവസങ്ങളിൽ ഭാര വാഹനങ്ങൾക്ക് നിയന്ത്രണം…

കോഴിക്കോട്: താമരശ്ശേരി ചുരത്തിൽ വരും ദിവസങ്ങളിൽ ഗതാഗത നിയന്ത്രണം. ഭാര വാഹനങ്ങൾക്കാണ് നിയന്ത്രണം വരുന്നത്. ചുരത്തിൽ അറ്റകുറ്റ പണികൾ നടക്കുന്നതിനാലാണ് നിയന്ത്രണം ഏർപ്പെടുത്തുന്നത്. ഈ മാസം 7 മുതൽ 11 വരെയാണ് ഭാര വാഹനങ്ങൾക്ക് നിയന്ത്രണമേർപ്പെടുത്തുന്നത്.

ദേശീയ പാത 755ന്റെ ഭാഗമായ കോഴിക്കോട്- കൊല്ലങ്ങൽ റോഡിലാണ് അറ്റകുറ്റ പണി. ഇതിന്റെ ഭാഗമായി ചുരത്തിലെ 2, 4 വളവുകളിൽ താഴ്ന്നു പോയ ഇന്റർ ഇന്റർ ലോക്ക് കട്ടകൾ ഉയർത്തുന്ന പ്രവൃത്തികൾ നടക്കും. 6, 7, 8 വളവുകളിലെ കുഴി അടയ്ക്കലും ഈ ദിവസങ്ങളിൽ നടക്കും.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!