‘എംഎൽഎ വിദ്വേഷം പ്രചരിപ്പിക്കുന്നു’- പിവി അൻവറിനെതിരെ പരാതി

തൃശൂർ: പിവി അൻവർ എംഎൽഎക്കെതിരെ തൃശൂരിൽ പരാതി നൽകി ഇടതുപക്ഷ പ്രവർത്തകൻ. സമൂഹത്തിൽ മത സ്പർധ വളർത്തുന്ന രീതിയിൽ വ്യാപകമായി പ്രചാരണം നടത്തുന്നതായി പരാതിയിൽ ആരോപിക്കുന്നു. ഇടതുപക്ഷ പ്രവർത്തകനായ കെ കേശവദാസാണ് തൃശൂർ സിറ്റി പൊലീസിൽ പരാതി നൽകിയത്.

എംഎൽഎ സ്ഥാനത്തിരുന്നു ഇന്ത്യൻ ഭരണഘടനയെ വെല്ലുവിളിച്ച് സത്യപ്രതിജ്ഞാ ലംഘനം ഉൾപ്പെടെ നടത്തുന്നതായി പരാതിയിൽ ആരോപിക്കുന്നു. മാധ്യമങ്ങളിലൂടെയും സമൂഹ മാധ്യമങ്ങളിലൂടെയും മതപരമായി വേർതിരിവു നടത്തി വിദ്വേഷം പ്രചരിപ്പിക്കുന്നതായും പരാതിയിൽ ചൂണ്ടിക്കാട്ടുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!