കോട്ടയം: കാർഷിക വിളകൾക്ക് താങ്ങുവില പ്രഖ്യാപിച്ച മോദി സർക്കാരിന് യൂത്ത് ഫ്രണ്ടിൻ്റെ പേരിൽ ആശംസകൾ നേരുന്നുവെന്ന് കേരള കോൺഗ്രസ് ഡെമോക്രാറ്റിക് ചെയർമാൻ സജി മഞ്ഞകടമ്പിൽ പറഞ്ഞു.
സമരം ചെയ്യാനുള്ള ആയുധമായി യുവാക്കളെ ഉപയോഗിച്ച് അധികാരം നിലനിർത്താൻ ശ്രമിക്കുന്നവർക്ക് കാലം മറുപടി നൽകുമെന്നും സജി കൂട്ടി ചേർത്തു.
കേരള യൂത്ത് ഫ്രണ്ടിൻ്റെ 55->0 ജന്മദിനാഘോഷം കോട്ടയം തിരുനക്കര ഗാന്ധി സ്ക്വയറിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
യൂത്ത് ഫ്രണ്ട് സംസ്ഥാന കൺവീനർ ടിജോ കുട്ടുമ്മേകാട്ടിൽ അദ്ധ്യക്ഷത വഹിച്ചു.
കേരള കോൺഗ്രസ് വൈസ് ചെയർമാൻ പ്രെഫ ബാലു ജി വെള്ളിക്കര, സംസ്ഥാന ഓഫീസ് ചാർജ് ജനറൽ സെക്രട്ടറി പ്രസാദ് ഉരുളി കുന്നം, ട്രഷർ റോയി ജോസ്, സംസ്ഥന ജനറൽ സെക്രട്ടറിമാരായ ശിവ പ്രസാദ് ഇരവിമംഗലം, മോഹൻ ദാസ് അമ്പലാറ്റിൽ, രാജേഷ് ഉമ്മൻ കോശി, കേരള കോൺഗ്രസ് കോട്ടയം ജില്ലാ പ്രസിഡൻ്റ് ഗണേശ് ഏറ്റുമാനൂർ,
ജയിസൺ ജോസ്, ജോയി സി കാപ്പൻ, യൂത്ത് ഫ്രണ്ട് ജില്ലാ പ്രസിഡൻ്റ് ലിബിൻ K S, സന്തോഷ് മൂക്കിലിക്കാട്ട്, ബിനു ആയിരമല, ടോമി താണോലിൽ, ബിജു കണിയാമല, പ്രതീഷ് പട്ടിത്താനം, മിഥുൻ നാരായണൻ, സതീഷ് കോടിമത എന്നിവർ പ്രസംഗിച്ചു.
കേരളാ യൂത്ത് ഫ്രണ്ടിന്റെ ചരിത്രത്തിൽ ആദ്യമായാണ് കേരളാ കോൺഗ്രസ്സ് രൂപികൃതമായ ശേഷം തിരുനക്കരയിൽ യൂത്ത് ഫ്രണ്ട് ജന്മദിനാഘോഷം സംഘടിപ്പിക്കുന്നത്.
കർഷക യൂണിയൻ സംസ്ഥാന വൈസ് പ്രസിഡൻ്റ് സ്ഥാനം രാജിവച്ച്
കേരള കോൺഗ്രസ് ഡെമോക്രാറ്റിക് പാർട്ടിയിലേക്ക് കടന്നുവന്ന ജോയി സി കാപ്പനെ പാർട്ടി ചെയർമാൻ ഷാൾ അണിയിച്ച് സ്വീകരിച്ചു.
കേരള കോൺഗ്രസ് ഡെമോക്രാറ്റിക്ക് പാർട്ടിയുടെയും പോഷക സംഘടനകളുടെയും ജന്മദിന ചടങ്ങുകൾ ഇനിയുള്ള കാലഘട്ടങ്ങളിൽ തിരുനക്കരയിൽ തന്നെ ആഘോഷിക്കുമെന്നും ചെയർമാൻ സജി മഞ്ഞക്കടമ്പിൽ പ്രഖ്യാപിച്ചു.
കാർഷിക വിളകൾക്ക് താങ്ങുവില പ്രഖ്യാപിച്ച മോദി സർക്കാരിന് വിജയശംസകൾ:
സജി മഞ്ഞക്കടമ്പിൽ
