കാസർകോട് : പനി ബാധിച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ച ഒമ്പതു വയസുകാരി മരിച്ചു. ഉദുമ കൊക്കാലിലെ റിജേഷന്റെയും സിത്താരയുടെയും മകൾ കെ സാത്വികയാണ് മരിച്ചത്.
ഉദുമ ജിഎൽപി സ്കൂളിലെ നാലാം ക്ലാസ് വിദ്യാർഥിനിയാണ്.
നാലു ദിവസമായി പനിയെതുടർന്ന് ഡോക്ടറെ കണ്ട് മരുന്ന് കഴിച്ചുവരികയായിരുന്നു. തിങ്കളാഴ്ച രാത്രി പനി കൂടിയതിനെ തുടർന്ന് ഉദുമ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പിന്നീട് കാസർകോട് സ്വകാര്യാശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചു.
സഹോദരൻ : റിഥിൻ (ഉദുമ ഗവ.ഹയർ സെക്കണ്ടറി സ്കൂൾ ഒമ്പതാം ക്ലാസ്സ് വിദ്യാർഥി).ഉദുമ ജിഎൽപി സ്കൂളില് പൊതുദർശനത്തിന് വെച്ച മൃതദേഹത്തിൽ കുട്ടികളും അധ്യാപകരും ഉൾപ്പെടെ നൂറുക്കണക്കിനാളുകൾ ആദരാഞ്ജലികൾ അർപ്പിച്ചു.
പനി ബാധിച്ച് ഒമ്പത് വയസുകാരി മരിച്ചു
