തിരുവനന്തപുരം : സംസ്ഥാനത്ത് ഉന്നതനിലവാരത്തിലുള്ള ഡ്രൈവിംഗ് പരിശീലനം കുറഞ്ഞ ചെലവിൽ നടപ്പിലാക്കുകയെന്ന ലക്ഷ്യത്തോടെ കെഎസ്ആർടിസി ആരംഭിച്ച ഡ്രൈവിംഗ് സ്‌കൂളുകൾ വമ്പൻ ഹിറ്റ്.
കെഎസ്ആർടിസി സ്റ്റാഫ് ട്രെയിനിങ് കേന്ദ്രത്തിൽ പരിശീലനം ലഭിച്ച ആദ്യ ബാച്ചിലെ 37 പേരിൽ 30 പേർക്ക് ഡ്രൈവിങ് ലൈസൻസ് ലഭിച്ചു.
ലൈസൻസ് കരസ്ഥമാക്കിയവർക്ക് ആനയറ കെഎസ്ആർടിസി സ്വിഫ്റ്റ് ആസ്ഥാനത്തു വച്ച് നടന്ന ചടങ്ങിൽ ഗതാഗത മന്ത്രി കെബി ഗണേഷ് കുമാർ ലൈസൻസ് വിതരണം ചെയ്തു.
