മലപ്പുറം : അഴിമതിക്കും മാഫിയ പ്രവർത്തനത്തിനുമെതിരെ പോരാട്ടം തുടരുമെന്ന് മലപ്പുറം മുൻ എസ്പി എസ് ശശിധരൻ. താൻ സ്വാധീനത്തിന് വഴങ്ങുകയോ തെറ്റിന് കൂട്ടുനിൽക്കുകയോ ചെയ്യാറില്ലെന്നും ശശിധരൻ പറഞ്ഞു.
പിവി അൻവര്‍ എംഎല്‍എയുടെ മോഷണ പരാതിയിലും അന്വേഷണം നടക്കുന്നു ണ്ടെന്നും ശശിധരൻ കൂട്ടിച്ചേർത്തു. കഴിഞ്ഞ 10 മാസക്കാലം മലപ്പുറത്തെ ജനങ്ങൾക്ക് നീതി നടപ്പിലാക്കുകയായി രുന്നു തന്റെ ഉദ്ദേശം. ഇതിൽ വിജയിച്ചിട്ടു ണ്ടെന്നാണ് കരുതുന്നത്. സാധാരണക്കാ ർക്ക് പൊലീസ് സ്റ്റേഷനുകളിലേക്ക് നിർഭയമായി കടന്നു ചെല്ലാൻ പറ്റുക, പരാതികൾക്ക് പരിഹാരമുണ്ടാവുക, അവരോട് പൊലീസുകാർ നന്നായി പെരുമാറുക എന്നീ കാര്യങ്ങളിലാണ് കൂടുതൽ ശ്രദ്ധ നൽകിയത്. ഇവിടെയുള്ള ജനങ്ങളോട് നന്ദിയുണ്ട്. അവർ നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് പ്രവർത്തിച്ചത്. അതിൽ ചാരിതാർത്ഥ്യമുണ്ടെന്നും എസ്പി പറഞ്ഞു.
പൊലീസിലാവുമ്പോൾ ഇത്തരത്തിലുള്ള വിവാദങ്ങളെല്ലാം പ്രതീക്ഷിക്കണം. അതെല്ലാം മറികടന്നുപോവുകയാണല്ലോ ലക്ഷ്യം. പിവി അൻവർ എംഎൽഎയുടെ പരാതി ലഭിച്ചപ്പോൾ തന്നെ നടപടിയെടുത്തു. അന്വേഷണം നടന്നുവരികയാണ്. ഒരു തരത്തിലുള്ള സ്വാധീനത്തിന് വഴങ്ങുകയോ തെറ്റിന് കൂട്ടുനിൽക്കുകയോ ചെയ്യാറില്ലെന്നും ശശിധരൻ വ്യക്തമാക്കി.