തിരുവനന്തപുരത്ത് വനിതാ പോലീസ് ഉദ്യോഗസ്ഥയെ വീടിനുള്ളിൽ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. നാവായിക്കുളം സ്വദേശിനി അനിതയെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.
ആറ്റിങ്ങൽ പോലീസ് സ്റ്റേഷനിലെ സീനിയർ സിവിൽ പോലീസ് ഓഫീസർ ആണ് അനിത. മൃതദേഹം പാരിപ്പള്ളി മെഡിക്കൽ കോളേജിലേക്ക് മാറ്റി. മരണകാരണം വ്യക്തമല്ല.