ആലുവ : മുല്ലപ്പെരിയാർ ഡാമിന് 130 വയസ്സാകുന്ന ഒക്ടോബർ 10 ന് വള്ളക്കടവിൽ എത്തും വിധം മുല്ലപ്പെരിയാർ ഏകോപന സമിതിയുടെ നേതൃത്വത്തിൽ ജാഥയും, ഡാം സ്ഥിതി ചെയ്യുന്ന കുമിളി പഞ്ചായത്ത് പടിക്കൽ കൂട്ട ധർണയും നടത്താൻ തീരുമാനിച്ചു.
മുല്ലപ്പെരിയാർ ഏകോപന സമിതിയുടെ അടിയന്തിര യോഗം ആലുവ ഡെമോക്രാറ്റിക് സോഷ്യൽ ജസ്റ്റിസ് പാർട്ടി സ്റ്റേറ്റ് കമ്മിറ്റി ഓഫീസ് ഹാളിൽ കൂടിയ യോഗമാണ് തീരുമാനമെടുത്തത്.
വൈസ് ചെയർപേഴ്സൺ അമൃത പ്രീതത്തിന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ സമിതി ജനറൽ കൺവീനർ അഡ്വ കെ എസ് പ്രകാശ്, മുല്ലപ്പെരിയാർ ഡാമിന്റെ സ്കീമാറ്റിക് ഗ്രാഫ്, പുതിയ ടണൽ നിർദേശം സംബന്ധിച്ചു വിശദമാക്കി.
തീർത്തും അപകടകരമായ രീതിയിൽ പഴക്കമേറിയ, കാലം ചെന്ന മുല്ലപ്പെരിയാർ ഡാം ഡി കമ്മിഷൻ ചെയ്യാനും അതിനുശേഷം ടണൽ പോലെയുള്ള അനുബന്ധ പദ്ധതികൾ പഠിച്ചു നടപ്പിലാക്കാനും കേന്ദ്ര സർക്കാരിന് നേരിട്ട് നിവേദനം നൽകാൻ തീരുമാനമായി.
ഈ വിഷയത്തിൽ കേന്ദ്ര മന്ത്രിമാരായ സുരേഷ് ഗോപി, ജോർജ് കുര്യൻ എന്നിവർ കൂടാതെ മറ്റ് എല്ലാ എംപിമാരുടെയും സംസ്ഥാന സർക്കാരിന്റെയും തമിഴ്നാട് സർക്കാറിന്റെയും പിന്തുണയും തേടുമെന്നു സമിതി കൺവീനർ പ്രകാശൻ അറിയിച്ചു.
ഡി എസ് െജ പി പ്രസിഡൻറ് കെ എസ് ആർ മേനോൻ, ജനറൽ സെക്രട്ടറി എസ് എസ് മേനോൻ, ഓർഗനൈസിംഗ് സെക്രട്ടറി സുധീർ പണിക്കർ, ആർ ബി എസ് മണി സേവ് കേരള മിഷൻ ,
അഡ്വ. സോണു അഗസ്റ്റിൻ (സുരക്ഷ ), അഡ്വ. ഡൽബി ഇമ്മാനുവൽ (സുരക്ഷ ), അഡ്വ.പി ടി രാധാകൃഷ്ണൻ (സോഷ്യൽ ജസ്റ്റിസ് വിജിലൻസ് ഫോറം ), സാബു ജോസ് ( കെ സി ബി സി ), മുക്കാപുഴ നന്ദകുമാർ, നാഷണൽ ഹിന്ദു ലീഗ്,
Dr. രാജീവ് (NHL), ബാബു നെടുംകണ്ടം (RPI ), വി ജോൺ പൗലോസ് (സേവ് കേരള ടീം ), സാബു പരിയാരത്ത് ( ആലുവ പൗര സംരക്ഷണ സമിതി ), അബ്ദുൽ ഗഫൂർ, ഇളമന (സേവ് കേരള ബ്രിഗേഡ് ), വത്സമ്മ രാജൻ, അഡ്വ. സേതുലക്ഷ്മി ദിലീപ് എന്നിവരും സംസാരിച്ചു.
