മാനസികാരോഗ്യത്തിന്
പ്രാധാന്യം നൽകണം:
ഡോ. സെബിൻ എസ് കൊട്ടാരം

ചങ്ങനാശേരി : ജീവിതത്തിൽ സന്തോഷം നേടാൻ ശാരീരിക ആരോഗ്യത്തിനൊപ്പം മാനസികാരോഗ്യത്തിനും പ്രാധാന്യം നൽകണമെന്ന് പ്രശസ്ത സൈക്കോളജിസ്റ്റും രാജ്യാന്തര മോട്ടിവേറ്ററുമായ ഡോ. സെബിൻ എസ് കൊട്ടാരം അഭിപ്രായപ്പെട്ടു.

പെരുന്ന എൻഎസ്എസ് ഹയർസെക്കൻഡറി സ്കൂളിൽ സംഘടിപ്പിച്ച മാനസിക ആരോഗ്യ സെമിനാറിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

സെബിൻ എസ് കൊട്ടാരം സംസാരിക്കുന്നു

വൈകാരിക, ആത്മീയ തലങ്ങളിൽ ശരിയായ ഇടപെടൽ ഇതിനാവശ്യമാണെ ന്നും അദ്ദേഹം വ്യക്തമാക്കി.
പ്രിൻസിപ്പൽ ഡോ. വി. ആർ വേണുഗോപാൽ സെമിനാർ ഉദ്ഘാടനം ചെയ്തു. സൗഹൃദ ക്ലബ് കോ ഓർഡിനേറ്റർ ജയലക്ഷ്മി ജെ, കരിയർ ഗൈഡ് ദീപ്തി  വി., മഹേഷ് എം എന്നിവർ പ്രസംഗിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!