കോട്ടയം : ഓണത്തിന് വില്പന നടത്തുവാനായി അന്യ സംസ്ഥാനത്ത് നിന്നും എത്തിച്ച ഒന്നേകാൽ കിലോ കഞ്ചാവുമായി കോട്ടയം വെള്ളുത്തുരുത്തി സ്വദേശി അനിൽ കുമാർ (58 ) നെ എക്സൈസ് സ്പെഷ്യൽ സ്ക്വാഡ് പിടികൂടി.
എക്സൈസ് സ്പെഷ്യൽ സക്വാഡ് സർക്കിൾ ഇൻ സ്പെക്ടർ ടോണി ജോസിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കഞ്ചാവുമായി വെളുത്തുരുത്തിയിലെ ഇയാൾ താമസിക്കുന്ന വീട്ടിൽ നിന്നും പിടികൂടിയത്.
അലമാരയുടെ രഹസ്യ അറയിൽ വില്പനയ്ക്കായി സൂക്ഷിച്ച നിലയിലായിരുന്നു കഞ്ചാവ് സൂക്ഷിച്ചിരുന്നത്.
ഓണം സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി എക്സൈസ് നടത്തിയ റെയ്ഡിലാണ് പ്രതി പിടിയിലായത്.
കസ്റ്റഡിയിലാകുമ്പോഴും കഞ്ചാവ് വാങ്ങുവാൻ ആളുകൾ ഇയാളുടെ ഫോണിലേക്ക് വിളികൾ എത്തുന്നുണ്ടായിരുന്നു.
പ്രതിയുടെ പേരിൽ വിഗ്രഹമോഷണം, വധശ്രമം, പോക്സോ അടക്കം നിരവധി കേസുകൾ കോട്ടയത്തെ വിവിധ പോലീസ് സ്റ്റേഷനുകളിൽ നിലവിലുണ്ട്.
നാട്ടുകാർ നൽകിയ പരാതിയെ തുടർന്നായിരുന്നു എക്സൈസ് നടപടി.
റെയ്ഡിൽ എക്സൈസ് ഇൻസ്പെക്ടർ രാജേഷ് പി.ജി, അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർമാരായ ബിനോദ് കെ.ആർ, രാജേഷ് എസ്, നൗഷാദ്.എം, പ്രിവന്റീവ് ഓഫീസർ നിഫി ജേക്കബ്, അരുൺ മോഹൻ, സിവിൽ എക്സൈസ് ഓഫീസർമാരായ സുനിൽകുമാർ കെ, വിനോദ് കുമാർ വി., അജു ജോസഫ്, വനിത സിവിൽ എക്സൈസ് ഓഫീസർ സബിത കെ.വി എന്നിവർ പങ്കെടുത്തു.
ഒന്നേകാൽ കിലോ കഞ്ചാവുമായി മുൻ വിഗ്രഹമോഷ്ടാവ് കോട്ടയത്ത് എക്സൈസ് പിടിയിൽ
