ശോഭായാത്രയ്ക്ക് മണർകാട് കത്തീഡ്രൽ സ്വീകരണം നൽകി



മണർകാട് : അന്നപൂർണ്ണേശ്വരി ബാലഗോകുലത്തിൻ്റെ നേതൃത്തിൽ ശ്രീകൃഷ്‌ണ ജയന്തിയോട് അനുബന്ധിച്ചു നടത്തിയ ശോഭായാത്രയ്ക്ക് മണർകാട്  മർത്തമറിയം യാക്കോബായ സുറിയാനി കത്തീഡ്രലിൻ്റെ സ്വീകരണം.

മണർകാട്ടെ മതസൗഹാർദത്തിന്റെ ഉത്തമമാതൃക ഒരിക്കൽകൂടി വിളിച്ചോതുന്നതായിരുന്നു വൈദികരുടെയും കത്തീഡ്രൽ ഭാരവാഹികളുടെ നേതൃത്വത്തിൽ നൽകിയ സ്വീകരണം.

കത്തീഡ്രലിൻ്റെ പ്രധാന കവാടത്തിൽ  ശോഭായാത്ര എത്തിയപ്പോൾ ഫാ. ലിറ്റു ജേക്കബ് തണ്ടാശേരി, ട്രസ്റ്റിമാരായ പി.എ. എബ്രഹാം, വർഗീസ് ഐപ്പ്, ഡോ. ജിതിൻ കുര്യൻ ആൻഡ്രൂസ്, സെക്രട്ടറി വി.ജെ. ജേക്കബ് എന്നിവരുടെ നേതൃത്വത്തിൽ മധുരം നൽകി. കത്തീഡ്രലിൽനിന്ന് നൽകിയ സ്വീകരണങ്ങൾക്ക് ശോഭായാത്ര സംഘാടകർ നന്ദി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!