കൊച്ചി: താര സംഘടനയായ അമ്മയുടെ ജനറൽ സെക്രട്ടറി സിദ്ദീഖ് രാജിവച്ചു. സിദ്ദിഖിനെതിരായ നടി രേവതി സമ്പത്ത് ലൈംഗിക ആരോപണം ഉന്നയിച്ചതിനെ തുടർന്നാണ് രാജി.
സിദ്ദിഖിന് എതിരെ പൊലീസ് കേസെടുത്തേക്കുമെന്നാണ് സൂചന. സിനിമ മോഹിച്ചെത്തിയ യുവനടിയെ ചെറുപ്രായത്തിൽ പീഡിപ്പിച്ചെന്ന ആരോപണം അതീവ ഗുരുതരമാണെന്ന വിലയിരുത്തലിലാണ് കേസെടുക്കുമെന്ന സൂചനകൾ പുറത്തുവന്നത്. നടി പരാതി നൽകുകയാണെങ്കിൽ സിദ്ദിഖിനെതിരെ കേസെടുക്കുമെന്നുമാണ് വിവരം. ഇതിനെ തുടർന്ന് ആണ് രാജിക്കത്ത് അമ്മ പ്രസിഡന്റ് മോഹൻലാലിന് നൽകിയത്.
