കോട്ടയം : കേന്ദ്രമന്ത്രി ജോർജ് കുര്യന്റെ മകൻ ആദർശ് വിവാഹിതനായി. അങ്കമാലി സ്വദേശി പി. വി മത്തായിയുടെ മകള്‍ സ്നേഹ മത്തായിയാണ് വധു. ശനിയാഴ്ച കോതനല്ലൂർ കാത്തലിക് ചർച്ചിൽ വച്ചായിരുന്നു വിവാഹം.
രാഷ്ട്രീയ സാമൂഹിക സാംസ്ക്കാരിക മേഖലകളിലെ നിരവധി വ്യക്തിത്വങ്ങളുടെ സാന്നിധ്യത്തിൽ ആയിരുന്നു വിവാഹ ചടങ്ങ് നടന്നത്.
ഗോവ ഗവർണർ പി എസ് ശ്രീധരൻപിള്ള, , ബംഗാൾ ഗവർണർ ഡോ. സി വി ആനന്ദബോസ്, കേന്ദ്ര -സംസ്ഥാന മന്തിമാർ, എംപി മാർ, എംഎൽഎ മാർ നിരവധി രാഷ്ട്രീയ പ്രമുഖർ, ബിജെപി, സംഘ പരിവാർ പ്രസ്ഥാനങ്ങളുടെ മുതിർന്ന കാര്യകർത്താക്കൾ തുടങ്ങിയവർ വിവാഹ ചടങ്ങിൽ ആശംസകൾ നേർന്നു പങ്കെടുത്തു.