സന്ദീപ് എം .സോമൻ
സിംഗപ്പൂർ ഃ ശ്രീനാരായണ മിഷനിൽ ശ്രീ നാരായണ ഗുരു ജയന്തി ആഘോഷം ആഗസ്റ്റ് 25 ന് രാവിലെ 9 മണി മുതൽ വൈകിട്ട് 5 മണി വരെ. ഈ വർഷം ശ്രീ നാരായണ ഗുരു ജയന്തി ആഘോഷം 901
യിഷുൻ റിംഗ് റോഡ്
സിംഗപ്പൂരിലുള്ള നേവൽ ബേസ് സെക്കൻഡറി സ്കൂളിൽ (ഖത്തീബ് -Khatib-എംആർടി സ്റ്റേഷന് സമീപം ) ആണ് നടത്തപ്പെടുന്നത്. മുൻ വർഷങ്ങളിലെ പോലെ വിവിധകലാപരിപാടികളും ഗുരു ജയന്തി സദ്യ എന്നിവയും ഉണ്ടാകും.
എല്ലാവരെയും സിങ്കപ്പൂർ ശ്രീ നാരായണ മിഷൻ സ്വാഗതം ചെയ്യുന്നതോടൊപ്പം ഈ പരിപാടികളുടെ വിജയത്തിന് അകമഴിഞ്ഞ സംഭാവനകളും പ്രതീക്ഷിക്കുന്നു. സംഭാവന നൽകുവാൻ കൗണ്ടറുമായൊ അല്ലെങ്കിൽ സരോജം @94299501 ആയൊ ബന്ധപ്പെടുക. എല്ലാവരും സഹകരിച്ചു പരിപാടികൾ വിജയിപ്പിക്കുക.
നിങ്ങൾക്ക് Paynow മുഖേന ഗുരുജയത്തി അക്കൗണ്ടിലേക്കു സംഭാവന നൽകാവുന്നതാണ് . സംഭാവന നൽകേണ്ട UEN നമ്പർ S48SS0016D005 ആണ്.
സൗജനൃ കൂപ്പണുകൾ വഴിയാണ് സദൃ നല്കുന്നത്. സദ്യയ്ക്ക് അംഗങ്ങൾ ഹാജർ രേഖപ്പെടുത്തണം. എന്തെങ്കിലും സംശയങ്ങൾ ഉണ്ടെങ്കിൽ ശ്രീമതി സരോജവുമായി ബന്ധപ്പെടാം.
ദയവായി ശ്രദ്ധിക്കുക: പൊതുജനങ്ങൾക്കായി, ഉച്ചയ്ക്ക് 2 മണിക്ക് ശേഷം സൗജന്യ ഉച്ചഭക്ഷണ കൂപ്പണുകൾ നൽകും. മിഷൻ അംഗങ്ങൾ, ദാതാക്കൾ, കമ്മ്യൂണിറ്റി പങ്കാളികൾ തുടങ്ങിയവർക്കു മുൻഗണനാ ക്രമത്തിൽ നേരത്തെയുള്ള സ്ലോട്ടുകൾ റിസർവ് ചെയ്യുന്നതാണ്.
സിംഗപ്പൂർ ശ്രീനാരായണ മിഷനിൽ ശ്രീ നാരായണ ഗുരു ജയന്തി ആഘോഷം ആഗസ്റ്റ് 25 ന് നേവൽ ബേസ് സെക്കൻഡറി സ്കൂളിൽ
