രാജിവെച്ച് രാജ്യം വിട്ടതിന് പിന്നാലെ പ്രധാനമന്ത്രിയുടെ കൊട്ടാരം അടിച്ചുതകർത്ത് പ്രക്ഷോഭകർ…

ധാക്ക : ബംഗ്ലാദേശ് പ്രധാനമന്ത്രി ശൈഖ് ഹസീന രാജിവെച്ച് രാജ്യം വിട്ടുവെന്ന റിപ്പോർട്ടുകൾ പുറത്തുവന്നതിന് പിന്നാലെ പ്രധാനമന്ത്രിയുടെ വസതി പ്രക്ഷോഭകർ അടിച്ച് തകർത്തു.

കർഫ്യൂ ലംഘിച്ച് തലസ്ഥാനമായ ധാക്കയിലെ പ്രധാനമന്ത്രിയുടെ വസതിയിലേക്ക് ആയിരക്കണക്കിന് പ്രക്ഷോഭകർ ഇരച്ചുകയറുകയായിരുന്നു. ഇതിന് പുറമെ രാഷ്ട്രപിതാവും ഹസീനയുടെ പിതാവും മുൻ ബംഗ്ലാദേശ് പ്രസിഡന്റുമായ ശൈഖ് മുജീബുർ റഹ്മാൻ പ്രതിമയും ജനക്കൂട്ടം തകർത്തു. ഇതിന്റെ വീഡിയോയും പുറത്ത് വന്നു.

സർക്കാർ ജോലിയിലെ സംവരണവുമായി ബന്ധപ്പെട്ട് പൊട്ടിപ്പുറപ്പെട്ട പ്രക്ഷോഭം രാജ്യത്തുടനീളമായി വ്യാപിച്ച് ആഴ്ചകളായി കലാപകലുഷിതമാണ് ബംഗ്ലാദേശ്.

ശൈഖ് ഹസീന രാജിവെച്ചതിന് പിന്നാലെ ധാക്കയുടെ തെരുവുകളിൽ പ്രക്ഷോഭകർ പതാകകൾ വീശി ആഹ്ലാദപ്രകടനം നടത്തി. സഹോദരിക്കൊപ്പം സൈനിക ഹെലികോപ്ടറിൽ രാജ്യം വിട്ട ഹസീന ഇന്ത്യയിലെത്തിയെന്നും ഇവിടെനിന്ന് ലണ്ടനിലേക്ക് കടക്കുമെന്നും മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!