കുടുംബപ്രശ്നം..ഹരിപ്പാട് ഭാര്യയെ കുത്തി പരുക്കേൽപ്പിച്ച യുവാവും അമ്മയും അറസ്റ്റിൽ

തൃക്കുന്നപ്പുഴ : കുടുംബ പ്രശ്നത്തെ തുടർന്ന് ഭർത്താവിന്റ കുത്തേറ്റ് ഭാര്യക്ക് പരുക്ക്. സംഭവത്തിൽ തൃക്കുന്നപ്പുഴ വലിയപറമ്പ് രാജി നിവാസി രാജേഷ് (32) അമ്മ സരസ്വതി (52) എന്നിവരെ തൃക്കുന്നപ്പുഴ പൊലീസ് അറസ്റ്റ് ചെയ്തു.

കുത്തേറ്റ രാജേഷിന്റെ ഭാര്യ വൃന്ദ മോൾ (34) വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. ഇവർ അപകടനില തരണം ചെയ്തതായി പൊലീസ് അറിയിച്ചു. കഴിഞ്ഞ ദിവസം രാത്രിയായിരുന്നു വൃന്ദയെ രാജേഷ് കുത്തി പരുക്കേൽപ്പിച്ചത്.

കുടുംബ പ്രശ്നങ്ങളെ തുടർന്ന് തര്‍ക്കത്തിനൊടുവിൽ രാജേഷ് പിച്ചാത്തി ഉപയോഗിച്ച് വൃന്ദയുടെ വയറ്റത്ത് കുത്തുകയായിരുന്നു.തുടർന്ന് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് രാജേഷും അമ്മയും പോലീസ് പിടിയിലായത്.കോടതിയിൽ ഹാജരാക്കിയ ഇരുവരെയും റിമാൻഡ് ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!