വളർത്തുനായയുമായി നടക്കാനിറങ്ങിയ പിതാവിനും മകനും അയൽക്കാരുടെ മർദ്ദനം..ഒരാൾ അറസ്റ്റിൽ

കൊച്ചി  : കടവന്തറയിൽ വളർത്തുനായയുമായി റോഡിൽ ഇറങ്ങിയ പിതാവിനും മകനും അയൽക്കാരുടെ ക്രൂരമർദ്ദനം.മുൻ നേവി ഉദ്യോഗസ്ഥൻ അവിഷേക് ഘോഷ് റോയ്ക്കും മകനുമാണ് മർദ്ദനം ഏറ്റത്.
സംഭവത്തിൽ സൗത്ത് പോലീസ് ഒരാളെ അറസ്റ്റ് ചെയ്തു. രണ്ട് പേർ കൂടി പിടിയിലാകാനുണ്ട്.

ഫ്ലാറ്റിൽ‌ താമസക്കാരായ പിതാവും മകനും കഴിഞ്ഞദിവസം നായയുമായി നടക്കാനിറങ്ങിയതായിരുന്നു. ഇതിനിടെ അയൽക്കാരുടെ വീടിന് മുൻപിലെത്തിയപ്പോൾ നായ കുരച്ചിരുന്നു. തുടർന്ന് വാക്കേറ്റം ഉണ്ടാവുകയും മർദനത്തിലേക്ക് കലാശിക്കുകയുമായിരുന്നു.സംഭവത്തിൽ മൂന്ന് പേർക്കെതിരെ കേസെടുത്തിട്ടുണ്ട്. ഒരു സ്ത്രീയ്ക്കും രണ്ടു പുരുഷന്മാർക്കും എതിരെയാണ് കേസെടുത്തിരിക്കുന്നത്. ഇതിൽ ഹരികുമാർ എന്നയാളെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. മറ്റ് രണ്ട് പേർ ഒളിവിലാണെന്നാണ് വിവരം. മർദനമേറ്റ അവിഷേക് ഘോഷ് റോയിയുടെ ആരോഗ്യനില തൃപ്തികരമാണ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!