മോസ്‌കോ: പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് റഷ്യയിലെ പരമോന്നത ബഹുമതി സമ്മാനിച്ച് വ്‌ലാദിമിര്‍ പുടിന്‍. റഷ്യയിലെ ഓഡര്‍ ഓഫ് സെന്റ് ആന്‍ഡ്രു ബഹുമതിയാണ് പുടിന്‍ മോദിക്ക് സമ്മാനിച്ചത്. പുരസ്‌കാരം രാജ്യത്തെ സമര്‍പ്പിക്കുന്നുവെന്ന് ബഹുമതി സ്വീകരിച്ചതിന് പിന്നാലെ മോദി എക്‌സ് പ്ലാറ്റ്‌ഫോമില്‍ കുറിച്ചു. ആദ്യമായാണ് ഒരു ഇന്ത്യന്‍ പ്രധാനമന്ത്രി ഈ ബഹുമതി സ്വീകരിക്കുന്നത്.
സിവിലിയന്‍മാര്‍ക്കോ സൈനിക മേഖലയിലെ ശ്രദ്ധേയ വ്യക്തിത്വങ്ങള്‍ക്കോ നല്കി വരുന്നതാണ് ഈ ബഹുമതി. 1698ലാണ് സെന്റ് ആന്‍ഡ്രുവിന്റെ പേരിലുള്ള പുരസ്‌കാരം നല്‍കിത്തുടങ്ങിയത്.
2019-ല്‍ മോദിക്ക് ഈ പുരസ്‌കാരം പ്രഖ്യാപിച്ചത്. ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധം കൂടുതല്‍ ദൃഢമാക്കുന്നതിന് വേണ്ടിയും, സൗഹൃദം വളര്‍ത്തുന്നതിനും വേണ്ടി പ്രവര്‍ത്തിച്ചയാളെന്ന നിലയ്ക്കാണ് മോദിയെ പുരസ്‌കാരത്തിന് തെരഞ്ഞെടുത്തത്. മോദിയുടെ രണ്ട് ദിവസം നീളുന്ന സന്ദര്‍ശന വേളയില്‍ പുടിനില്‍ നിന്നാണ് മോദി പുരസ്‌കാരം സ്വീകരിച്ചത്.
