പാമ്പാടി : ഒരു പ്രദേശത്തിൻ്റെയാകെ ആരോഗ്യ സംരക്ഷണ കാര്യത്തിൽ ശ്രദ്ധേയമായ പങ്കുവഹിക്കുന്ന പാമ്പാടി താലൂക്ക് ആശുപത്രിയിൽ സമഗ്ര വികസനം നടപ്പിലാക്കണമെന്ന് എൻ.സി.പി സംസ്ഥാന സംഘടനാ ജനറൽ സെക്രട്ടറി അഡ്വ. കെ.ആർ. രാജൻ ആവശ്യപ്പെട്ടു.
നൂറു കണക്കിന് രോഗികൾ പലവിധ രോഗങ്ങളാൽ ആശ്രയിക്കുന്ന പാമ്പാടി താലൂക്ക് ആശുപത്രിയിൽ കൂടുതൽ ഡോക്ടർമാരുടെയും പാരാ മെഡിക്കൽ സ്റ്റാഫിൻ്റെയും സേവനം ഉടൻ ലഭ്യമാക്കണം.
വർദ്ധിച്ചു വരുന്ന രോഗികളുടെ എണ്ണം പരിഗണിച്ച് ആശുപത്രിയുടെ സമഗ്രവികസനത്തിന് സർക്കാർ സത്വര നടപടി സ്വീകരിക്കണമെന്നും കെ.ആർ. രാജൻ അവശ്യപ്പെട്ടു.
പാമ്പാടിയിൽ ചേർന്ന എൻ.സി.പി. (എസ്) പുതുപ്പള്ളി മേഖലാ നേതൃയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
നിയോജക മണ്ഡലം പ്രസിഡൻ് ജെയ് മോൻ ജേക്കബ്ബ് അദ്ധ്യക്ഷത വഹിച്ചു.
റെജി വർഗീസ്, രാജശേഖര പണിക്കർ, മാത്യു പാമ്പാടി, രാധാകൃഷ്ണൻ ഓണമ്പള്ളി,ബിജു തോമസ്, ജോബി പള്ളിക്കത്തോട്, മീനടം ഗോപാലകൃഷ്ണൻ,ജെ. ജോസഫ്, അഡ്വ.സുരേഷ് കുമാർ, എബി സൺ കൂരോപ്പട, ജെയ്സൺ എന്നിവർ പ്രസംഗിച്ചു.