ആറ്റിങ്ങൽ : നഗരൂർ പോലീസ് സ്റ്റേഷൻ പരിധിയിൽ നഗരൂർ ആലിന്റെ മുട്ടിൽ ഡിവൈഎഫ്ഐ- യൂത്ത്
കോൺഗ്രസ് സംഘർഷത്തിൽ അഞ്ചോളം പേർക്ക് പരിക്ക് . പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇന്ന് വൈകുന്നേരം ഏഴ് മണി കഴിഞ്ഞാണ് സംഭവം മുമ്പ് നടന്ന വാക്ക്
തർക്കത്തിന്റെ പേരിലായിരിന്നു ഇന്നത്തെ സംഘർഷം നടന്നതെന്നാണ് പ്രാധമിക വിവരം .
ഇരു കൂട്ടരും തമ്മിൽ സംഘർഷം ഉണ്ടാവുകയും ആക്രമണത്തിൽ അഞ്ചോളം പേർക്ക്
പരിക്കേൽക്കുകയും ചെയ്തു. സംഘർഷാവസ്ഥാ മനസ്സിലാക്കി വൻ പോലീസ് സംഘം ഇവിടെ ക്യാമ്പ് ചെയ്യുന്നുണ്ട്, സ്ഥലം പോലീസ് നിയന്ത്രണത്തിലാണ്